Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകീഴാറ്റൂർ ബൈപാസ്​:...

കീഴാറ്റൂർ ബൈപാസ്​: സമരക്കാർ മാപ്പു പറയണമെന്ന്​ സി.പി.എം

text_fields
bookmark_border
കീഴാറ്റൂർ ബൈപാസ്​: സമരക്കാർ മാപ്പു പറയണമെന്ന്​ സി.പി.എം'ഭൂവുടമകൾ സ്ഥലം നല്‍കാന്‍ തയാറായിട്ടും ബി.ജെ.പിക്കാരും യു.ഡി.എഫിലെ ഒരുവിഭാഗവും എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്​ലാമിയുമാണ്​ സമരം സംഘടിപ്പിച്ചത്​' കണ്ണൂര്‍: കീഴാറ്റൂരിൽ വയൽക്കിളികളെ കൂട്ടുപിടിച്ച്​ സമരം നടത്തി ദേശീയപാത വികസനം വൈകിപ്പിച്ചതിന്​ ബി.ജെ.പിയും യു.ഡി.എഫും മാപ്പുപറയണമെന്ന്​ സി.പി.എം ജില്ല ​െസക്രട്ടറി എം.വി. ജയരാജൻ. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും പങ്കെടുത്തുകൊണ്ട് 13196 കോടി രൂപയുടെ 8 പദ്ധതികളുടെ നിര്‍മാണ പ്രവര്‍ത്തനമാണ് ഉദ്ഘാടനം ചെയ്തത്. ഒരിക്കലും നടിക്കില്ലെന്നു കരുതിയ ദേശീയപാത വികസനം യാഥാര്‍ഥ്യമാകുമ്പോള്‍ വികസനം മുടക്കികള്‍ക്ക് എന്ത് പറയാനുണ്ടെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ട്. കീഴാറ്റൂരിൽ ഭൂവുടമകൾ സ്ഥലം നല്‍കാന്‍ തയാറായിട്ടും വികസനവിരോധികളായ ബി.ജെ.പിക്കാരും യു.ഡി.എഫിലെ ഒരുവിഭാഗവും എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്​ലാമിയുമാണ്​ സമരം സംഘടിപ്പിച്ചത്​. നന്ദിഗ്രാമില്‍നിന്ന്​ മണ്ണ് അടക്കം കൊണ്ടുവന്നായിരുന്നു ബി.ജെ.പിക്കാരുടെ സമരം. ആ മണ്ണ് തിരിച്ചെടുക്കാന്‍ ബി.ജെ.പിക്കാര്‍ തയാറാവുമോ? കീഴാറ്റൂരിൽ ദേശീയപാത അലൈന്‍മൻെറില്‍ മാറ്റമൊന്നുമുണ്ടായില്ല. കേന്ദ്രത്തിലെ സ്വാധീനം ഉപയോഗിച്ച്​ അലൈൻമൻെറ്​ മാറ്റുമെന്ന്​ പ്രഖ്യാപിച്ച ബി.ജെ.പി കേരള നേതൃത്വം വയൽക്കിളികളെ വഞ്ചിക്കുകയാണ്​ ചെയ്​തത്​. ദേശീയപാത വികസനം എല്‍.ഡി.എഫ് സര്‍ക്കാറി​ൻെറ കാലത്ത് നടപ്പാകരുതെന്ന ദുഷ്​ട ചിന്ത മാത്രമായിരുന്നു പിന്നിൽ. വികസന കാര്യങ്ങളിലും ഒരുമിച്ചുനില്‍ക്കാന്‍ എല്ലാ രാഷ്​ട്രീയ പാര്‍ട്ടികളും തയാറാകണമെന്നും ജയരാജൻ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story