Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതളിപ്പറമ്പ് –വോളാപുരം...

തളിപ്പറമ്പ് –വോളാപുരം മെക്കാഡം ടാറിങ് ഉടൻ

text_fields
bookmark_border
തളിപ്പറമ്പ് –വോളാപുരം മെക്കാഡം ടാറിങ് ഉടൻ ധർമശാലയിൽ നാല്​ മീറ്റർ വീതി കൂട്ടും പാപ്പിനിശ്ശേരി: തളിപ്പറമ്പ് മുതൽ വേളാപുരംവരെ 10 കിലോമീറ്റർ ദൂരം മെക്കാഡം ടാറിങ് നടത്തി മെച്ചപ്പെടുത്താൻ ഏഴ്​ കോടിയുടെ ഭരണാനുമതി ലഭിച്ചതായി ദേശീയപാത വിഭാഗം അധികൃതർ അറിയിച്ചു. ധർമശാല ടൗണിൽ 200 മീറ്റർ നീളത്തിൽ റോഡി​ൻെറ ഇരുഭാഗവും രണ്ടു മീറ്റർ വീതി കൂട്ടി മെക്കാഡം ചെയ്യും. നിലവിലുള്ള 7.20 മീറ്റർ വീതിയിയലാണ്​ വേളാപുരം വരെ മെക്കാഡം ടാറിങ് നടത്തി മെച്ചപ്പെടുത്തുന്നത്. റോഡിൽ പുതുതായി സൈൻ ബോർഡുകളും റിഫ്ലക്റ്ററുകളും സ്ഥാപിക്കും. ആവശ്യമായ വീതി ഇല്ലാത്തതിനാൽ ഡിവൈഡർ ഉണ്ടാകില്ല. മെക്കാഡം ടാറിങ് വളപട്ടണം പാലംവരെയെങ്കിലും ദീർഘിപ്പിക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്​്​. ഓരോ 10 കി.മീറ്റർ നീളത്തിലാണ് സർക്കാർ അനുമതി ലഭിച്ചു വരുന്നതെന്നും അടുത്ത 10 കി.മീറ്റർ ദൂരം കൂടി മെക്കാഡം ടാറിങ്ങിന് അനുമതിക്കായി ശ്രമം ആരംഭിച്ചതായും അസി. എക്​സിക്യൂട്ടീവ് എൻജിനീയർ പ്രശാന്ത് പറഞ്ഞു. കെ.കെ. ബിൽഡേഴ്സാണ് പ്രവൃത്തി ഏറ്റെടുത്തത്. മഴക്കാലം കഴിയുന്നതോടെ പ്രവൃത്തി ആരംഭിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story