Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാഹി പള്ളിയുടെ...

മാഹി പള്ളിയുടെ മാതൃകയുമായി ആറാം ക്ലാസുകാരൻ

text_fields
bookmark_border
മാഹി പള്ളിയുടെ മാതൃകയുമായി ആറാം ക്ലാസുകാരൻ mahe church shibili ഫോം ബോർഡിൽ നിർമിച്ച മാഹി പള്ളിയുടെ കൊച്ചുരൂപവുമായി ഷിബിലിൻ ഗ്രിഗറി ഫെർണാണ്ടസ്മാഹി: കോവിഡ് കാലമായതിനാൽ പള്ളിപ്പെരുന്നാളി​ൻെറ തിരക്കുകളിൽ ഓടി നടക്കാനാവാത്ത സങ്കടം മാഹി പോൾ നിവാസിൽ പോൾ ഷിബുവി​ൻെറ മകൻ ഷിബിലിൻ ഗ്രിഗറി ഫെർണാണ്ടസ് തീർത്തത് ഫോം ബോർഡിൽ മാഹി പള്ളിയുടെ കൊച്ചുരൂപം ഉണ്ടാക്കിയാണ്. കോവിഡ് കാലത്ത് വീട്ടിലിരുന്നപ്പോൾ കാർഡ് ബോർഡിൽ വാഹനങ്ങളുടെയും വീടുകളുടെയും കൊച്ചുമാതൃകകൾ മകൻ നിർമിക്കുന്നതുകണ്ട പിതാവ് പോൾ ഷിബുവാണ് മകന് ഫോം ബോർഡ് വാങ്ങി നൽകിയത്. പള്ളിയുടെ ചുറ്റും നടന്ന് സൂക്ഷ്മ നിരീക്ഷണം നടത്തിയ ശേഷമാണ് ഷിബിലിൻ ഫോം ബോർഡിൽ നിർമാണം തുടങ്ങിയത്. പള്ളിയുടെ രൂപം പണിയുന്നതിനുമുമ്പ്​ അൽത്താരയുടെ രൂപം കൃത്യമായി നിർമിച്ചാണ് മറ്റു പുറംപണികൾ ചെയ്തത്. മൂന്നുദിവസം കൊണ്ടാണ് ഷിബിലിൻ പള്ളിയുടെ പണി പൂർത്തിയാക്കിയത്. നിരവധി പേരാണ് വീട്ടിൽ ഷിബിലി​ൻെറ കരവിരുത് കാണാനെത്തിയത്. താൽപര്യമുള്ളവർക്ക് കാണുന്നതിനായി ത​ൻെറ കലാരൂപം ഷിബിലിൻ മാഹി പള്ളി വികാരി ഫാ. ജെറോം ചിങ്ങന്തറക്ക് നൽകി. പരേതയായ ഷിലിയയുടെയും അധ്യാപകനായ പോൾ ഷിബുവി​ൻെറയും മകനായ ഷിബിലിൻ മാഹി മേഖല ശാസ്ത്രമേളയിലും സ്വന്തം ഉൽപന്നങ്ങളാണ് പ്രദർശനത്തിന് എത്തിക്കാറ്. കഴിഞ്ഞ വർഷത്തെ ശാസ്ത്രമേളയിലെ വിജയത്തെത്തുടർന്ന് സംസ്ഥാനതലം വരെ മത്സരിച്ചിരുന്നു ഈ മിടുക്കൻ. ജ്യേഷ്ഠനായ ഷിലിനും വല്യപ്പച്ഛനായ ലിഗോറി ഫെർണാണ്ടസും വല്യമ്മച്ചി ആരോഗ്യാമ്മയും നൽകുന്ന പിന്തുണയാണ്​ ഇൗ മിടുക്ക​ൻെറ കരുത്ത്. മാഹി ഗവ. മിഡിൽ സ്കൂൾ ആറാം തരം വിദ്യാർഥിയാണ്​ ഷിബിലിൻ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story