Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Oct 2020 11:59 PM GMT Updated On
date_range 12 Oct 2020 11:59 PM GMTപണം ഇരട്ടിപ്പ് വാഗ്ദാനം; ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി
text_fieldsbookmark_border
പണം ഇരട്ടിപ്പ് വാഗ്ദാനം; ലക്ഷം രൂപ തട്ടിയെടുത്തതായി പരാതിമയ്യിൽ: മയ്യിൽ സ്വദേശിയുടെ ഒരു ലക്ഷം രൂപ കോയമ്പത്തൂർ കമ്പനി തട്ടിയെടുത്തതായി പരാതി. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ ഒരു വർഷം കൊണ്ട് രണ്ടുലക്ഷം രൂപ തിരിച്ച് ലഭിക്കുന്ന ട്രേഡിങ് ബിസിനസ് ഇൻവെസ്റ്റ്മൻെറാണെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. കോയമ്പത്തൂർ സ്വദേശി ഗൗതം രമേശൻ, പി.പി. രാജേഷ് എന്നിവർക്കെതിരെ മയ്യിൽ സ്വദേശി കെ. ഹരീന്ദ്രൻ നൽകിയ പരാതിയിൽ മയ്യിൽ പൊലീസ് കേസെടുത്തു. കോയമ്പത്തൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന എം.ഡി യൂനിവേഴ്സൽ ട്രേഡിങ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിൽ പണം നിക്ഷേപിച്ചാൽ ഒരു വർഷം കൊണ്ട് ഇരട്ടി തുക ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിമാസം 20000 രൂപ വീതം പലിശയും പിന്നീട് ഇൻവെസ്റ്റ്മൻെറ് കാലാവധി പൂർത്തിയാകുമ്പോൾ നിക്ഷേപിച്ച സംഖ്യയും തിരിച്ച് ലഭിക്കുമെന്നാണ് വാഗ്ദാനം. എന്നാൽ, കാലാവധിക്കിടെ ലഭിക്കേണ്ട 20000 രൂപയോ നിക്ഷേപിച്ച ഒരു ലക്ഷം രൂപയോ തിരിച്ചുകിട്ടാത്തതിനെ തുടർന്നാണ് പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story