Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസർഗവസന്തവുമായി...

സർഗവസന്തവുമായി സി.എച്ച്.എം ഹയർ സെക്കൻഡറി സ്കൂൾ

text_fields
bookmark_border
സർഗവസന്തവുമായി സി.എച്ച്.എം ഹയർ സെക്കൻഡറി സ്കൂൾഎളയാവൂർ: കോവിഡ് പശ്ചാത്തലത്തിൽ പഠനം വീടുകളിൽ മാത്രമായി ചുരുക്കേണ്ടി വന്ന വിദ്യാർഥികൾക്ക് മാനസികോല്ലാസത്തിനായി പുതിയ വിനോദ പരിപാടി ആവിഷ്കരിച്ചിരിക്കുകയാണ് എളയാവൂർ സി.എച്ച്.എം ഹയർ സെക്കൻഡറി സ്കൂൾ. സ്കൂൾ അന്തരീക്ഷം കുട്ടികൾക്ക് പഠനം മാത്രമല്ല കൂട്ടുകാരുമായി ചേർന്ന് കളിചിരികളിലൂടെ മാനസികോല്ലാസവും സമ്മാനിക്കുന്നുണ്ടെങ്കിലും ഓൺലൈൻ പഠനം കുട്ടികൾക്ക് അത്തരം അവസരങ്ങളൊന്നും നൽകുന്നില്ല. ഈ പരിമിതി കണ്ടറിഞ്ഞാണ് വിദ്യാർഥികളുടെ മാനസിക സംഘർഷം ലഘൂകരിക്കുന്നതിനായി സർഗവസന്തം–2020 എന്ന പേരിൽ അവർക്കായി വിവിധ ഓൺലൈൻ കലാപരിപാടികൾ സംഘടിപ്പിച്ചത്. ചിത്രരചന, ലളിതഗാനം, പദ്യംചൊല്ലൽ, മോണോ ആക്ട്, മിമിക്രി തുടങ്ങി പതിനാലോളം ഇനങ്ങളിലായി കുട്ടികൾക്ക് അവരുടെ സർഗവാസനകളെ ഓൺലൈനിൽ അവതരിപ്പിക്കാനുള്ള ഈ സംവിധാനത്തെ വളരെ ആവേശത്തോടെയാണ് കുട്ടികളും രക്ഷിതാക്കളും ഏറ്റെടുത്തത്. കലോത്സവങ്ങളിൽ വിവിധ ഇനങ്ങൾ പ്രത്യേകം വേദികളിൽ നടക്കുന്നതുപോലെ ഇവിടെ പ്രത്യേകം വാട്സ്​ആപ് ഗ്രൂപ്പുകളിലാണ് പരിപാടികൾ അരങ്ങേറുന്നത്. അവയുടെ ലിങ്കുകളിലൂടെ കുട്ടികൾ സ്വയം പേര് രജിസ്​റ്റർ ചെയ്താണ് അവരുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നത്.സർഗവസന്തം പരിപാടി സിനിമാതാരം കലാഭവൻ നവാസ് ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രിൻസിപ്പൽ പത്മനാഭൻ മുഖ്യാതിഥിയായി. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ താജുദ്ദീൻ വടകര, പ്രിൻസിപ്പൽ സി. സുഹൈൽ, ഹെഡ് മാസ്​റ്റർ പി.പി. സുബൈർ, പി.ടി.എ പ്രസിഡൻറ് ജി. രാജേന്ദ്രൻ, കെ.വി. സുധീശൻ എന്നിവർ സംസാരിച്ചു. ഒക്ടോബർ 10 മുതൽ 17 വരെയാണ് സർഗവസന്തം പരിപാടി നടക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story