ഹൈടെക് സ്കൂൾ ലാബ്; പയ്യന്നൂരിൽ അഞ്ചുകോടിയുടെ ഉപകരണങ്ങൾPYR School Lab ഹൈടെക് സ്കൂൾ ലാബ് പയ്യന്നൂർ മണ്ഡലംതല പ്രഖ്യാപനം സി. കൃഷ്ണൻ എം.എൽ.എ നിർവഹിക്കുന്നുപയ്യന്നൂർ: ഹൈടെക് സ്കൂൾ, ലാബ് പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനത്തി ൻെറ പയ്യന്നൂർ മണ്ഡലംതല ഉദ്ഘാടനം വെള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സി. കൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. മണ്ഡലത്തിലെ 92 പൊതുവിദ്യാലയങ്ങൾക്കായി 957 ലാപ്‌ടോപുകൾ, 582 മൾട്ടി മീഡിയ പ്രൊജക്ടറുകൾ, 834 യു.എസ്.ബി സ്പീക്കർ, 360 മൗണ്ടിങ് ആക്‌സസറീസ്, 322 സ്‌ക്രീൻ, 40 ഡി.എസ്.എല്‍.ആര്‍. കാമറ, 40 മൾട്ടി ഫങ്ഷന് പ്രിൻറർ, 40 എച്ച്.ഡി.വെബ്കാം, നാൽപ്പത് 43 ഇഞ്ച് ടെലിവിഷൻ എന്നിവയുൾപ്പെടെ അഞ്ച് കോടിയിലധികം രൂപയുടെ 3215 ഐ.ടി. ഉപകരണങ്ങളാണ് നൽകുന്നത്. നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ കെ.പി. ജ്യോതി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. ബാലൻ, വാർഡ് കൗൺസിലർ ഇ. ഭാസ്കരൻ, എ.ഇ.ഒ പി. ഭരതൻ, ബി.പി.സി കെ.സി. പ്രകാശൻ, കെ.വി. പ്രശാന്ത് കുമാർ, കെ.പി. പ്രകാശൻ, മഞ്ജുഷ എന്നിവർ സംസാരിച്ചു. കെ.കെ. വസുമതി സ്വാഗതവും കെ.എ. ബാബു നന്ദിയും പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Oct 2020 11:58 PM GMT Updated On
date_range 2020-10-13T05:28:04+05:30ഹൈടെക് സ്കൂൾ ലാബ്; പയ്യന്നൂരിൽ അഞ്ചുകോടിയുടെ ഉപകരണങ്ങൾ
text_fieldsNext Story