Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോവിഡ്​: അർബുദ...

കോവിഡ്​: അർബുദ രോഗികൾക്കും രോഗമുക്തർക്കും അമിത ഭയാശങ്ക വേണ്ട -ഡോ. വി.പി. ഗംഗാധരൻ

text_fields
bookmark_border
കോവിഡ്​: അർബുദ രോഗികൾക്കും രോഗമുക്തർക്കും അമിത ഭയാശങ്ക വേണ്ട -ഡോ. വി.പി. ഗംഗാധരൻകണ്ണൂർ: കോവിഡ് മഹാമാരി കാലഘട്ടത്തിൽ അർബുദ രോഗികൾക്കും രോഗമുക്തർക്കും അമിതമായ ഭയാശങ്കകളുടെ ആവശ്യമില്ലെന്ന്​ പ്രമുഖ അർബുദ ​േരാഗ വിദഗ്​ദൻ ഡോ. വി.പി. ഗംഗാധരൻ അഭിപ്രായപ്പെട്ടു. എന്നാൽ, കീമോതെറപ്പി പോലുള്ള ചികിത്സകൾ എടുക്കുന്നവർക്ക് കൂടുതൽ ശ്രദ്ധയും കരുതലും നൽകണമെന്നും മറ്റ് അർബുദ രോഗികൾ സമൂഹത്തിലെ സാധാരണക്കാരെപ്പോലെതന്നെ കോവിഡിനെ അകറ്റിനിർത്താനുള്ള മുൻകരുതലുകൾ എടുത്താൽ മതിയാകുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ലോക സ്​തനാർബുദ ബോധവത്​കരണ മാസാചരണത്തി​ൻെറ ഭാഗമായി 'കോവിഡ് കാലത്തെ കാൻസർ രോഗ പരിപാലനം' എന്ന വിഷയത്തെ ആദാരമാക്കി നടത്തിയ ഗൂഗ്​ൾ മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്രകലാകാരനും അർബുദ രോഗ മുക്​തനുമായ എബി എൻ. ജോസഫ് ഉദ്ഘാടനം ചെയ്തു. കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റി പ്രസിഡൻറ് ഡി. കൃഷ്ണനാഥ പൈ അധ്യക്ഷത വഹിച്ചു. കണ്ണൂർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. കെ. സുധാകരൻ, എം.സി.സി.എസ്​ ജോ. സെക്രട്ടറി ടി.എം. ദിലീപ് കുമാർ എന്നിവർ സംസാരിച്ചു. മെഡിക്കൽ ഡയറക്ടർ ഡോ. വി.സി. രവീന്ദ്രൻ സ്വാഗതവും വൈസ്​ പ്രസിഡൻറ് ഡോ. ബി.വി. ഭട്ട് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story