Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമുസ്​ലിം ലീഗ്...

മുസ്​ലിം ലീഗ് പ്രതിഷേധം

text_fields
bookmark_border
മുസ്​ലിം ലീഗ് പ്രതിഷേധംSKPM League ഹാഥറസ് സംഭവത്തിൽ പ്രതിഷേധിച്ച് ചെങ്ങളായിയിൽ മുസ്​ലിം ലീഗ് നടത്തിയ പ്രതിഷേധ സംഗമംശ്രീകണ്ഠപുരം: യു.പിയിലെ ഹാഥ​റസിൽ ദലിത് പെൺകുട്ടിയെ ക്രൂരമായി കൊല ചെയ്തതിനെതിരെ ചെങ്ങളായിൽ മുസ്​ലിം ലീഗ് കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി. ജില്ല സെക്രട്ടറി എം.പി.എ. റഹീം ഉദ്​ഘാടനം ചെയ്തു. സി. കാദർ, ആഷിഖ് ചെങ്ങളായി, കാദർ കൗപുറം, മായിൻ ഹാജി എന്നിവർ സംസാരിച്ചു.എം.സി.ആറിനെ അനുസ്മരിച്ചുശ്രീകണ്ഠപുരം: കാവുമ്പായി സമര സേനാനിയും ഇരിക്കൂർ ഫർക്കയിൽ കമ്യൂണിസ്​റ്റ്​ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കും വഹിച്ച എം.സി. രയരപ്പൻ നമ്പ്യാരെ അനുസ്മരിച്ചു. സ്മൃതികുടീരത്തിൽ സി.പി.എം ഏരിയ സെക്രട്ടറി എം. വേലായുധൻ പതാക ഉയർത്തി. പുഷ്പാർച്ചനയും നടന്നു. എം. നാരായണൻ അധ്യക്ഷത വഹിച്ചു. എം.സി. ഹരിദാസൻ, കെ.പി. ദിലീപ് എന്നിവർ സംസാരിച്ചു. ശ്രീകണ്ഠപുരം ഏരിയ കമ്മിറ്റിയുടെ ഫേസ്​ബുക് പേജിലൂടെ ജില്ല സെക്രട്ടറി എം.വി. ജയരാജൻ അനുസ്മരണം നടത്തി.
Show Full Article
TAGS:
Next Story