Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനാട്ടുകാർ...

നാട്ടുകാർ കൈകോർക്കുന്നു​; രണ്ടു കുടുംബങ്ങൾക്ക്​ അടച്ചുറപ്പുള്ള വീടിനായി...

text_fields
bookmark_border
നാട്ടുകാർ കൈകോർക്കുന്നു​; രണ്ടു കുടുംബങ്ങൾക്ക്​ അടച്ചുറപ്പുള്ള വീടിനായി...LINE MURI PRAVARTHANAM......................കണ്ണൂർ സിറ്റിയിൽ നിർധന കുടുംബങ്ങൾക്ക്​ വീട്​ നിർമിച്ചു നൽകാൻ രൂപവത്​കരിച്ച ജനകീയ കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കുന്നു (പടം ftpയിൽ).കണ്ണൂർ: ഒരു പ്രദേശം മുഴുവൻ കർമനിരതരായി രംഗത്തിറങ്ങിയിരിക്കുകയാണ്​. നിർധനരായ രണ്ടു കുടുംബങ്ങൾക്കു വേണ്ടിയാണ്​ നാട്​ ഒന്നിക്കുന്നത്​. ഇതിലൂടെ പുതിയ മാനവിക സംസ്​കാരത്തിന്​ പുതുചരിത്രം തീർക്കാനൊരുങ്ങുകയാണ്​ കണ്ണൂർസിറ്റി.45 ഉം 60 ഉം വർഷങ്ങളായി ലൈൻമുറികളിൽ താമസിക്കുന്ന രണ്ട് കുടുംബങ്ങൾക്ക് വേണ്ടി പുതിയ വീട്​ നിർമിച്ചുനൽകാനാണ്​ നാട്ടുകാരുടെ ശ്രമം. ഒന്ന് കൂട്ടുകുടുംബവും രണ്ടാമത്തേത് വിവാഹ പ്രായമായ രണ്ട് പെൺമക്കളുള്ള മത്സ്യത്തൊഴിലാളി കുടുംബവുമാണ്. മഴയിലും പ്രതികൂല കാലാവസ്​ഥയിലും ഏതുനിമിഷവും നിലം പൊത്താറായ അപകടാവസ്​ഥയിലാണ്​ ഇവർ താമസിക്കുന്ന ലൈൻമുറികൾ. ഇവരെ ഉടൻ​ സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കാൻ ലക്ഷ്യമിട്ടാണ്​ വീട്​ നിർമിക്കുന്നതിന്​ ശ്രമം തുടങ്ങിയത്​. ഇരു കുടുംബത്തിനും വെവ്വേറെ സ്ഥലം വാങ്ങി വീട് നിർമിച്ചുനൽകാനാണ്​ തീരുമാനം. ഇതിന്​ 40 ലക്ഷം രൂപയാണ്​ ചെലവു കണക്കാക്കുന്നത്.ഇതിനായി സിറ്റിയിൽ പ്രവർത്തിക്കുന്ന മുഴുവൻ സംഘടനകളും ഉൾക്കൊള്ളുന്ന ലൈൻമുറി പുനരധിവാസ കമ്മിറ്റിക്ക്​ രൂപം നൽകി​. സിറ്റിയിൽ ആദ്യമായാണ് ഇത്ര വിപുലമായ ജനകീയ കമ്മിറ്റി നിലവിൽ വന്നത്.കണ്ണൂർ സിറ്റി നാലുവയൽ പ്രദേശത്ത് ജീർണാവസ്ഥയിലായ ലൈൻ മുറികളിലാണ്​ രണ്ട്​ കുടുംബങ്ങളും താമസിക്കുന്നത്​. കണ്ണൂർ സിറ്റിയിലെ മുഴുവൻ മത-രാഷ്​ട്രീയ- സാമൂഹിക -സാംസ്കാരിക സംഘടനകളും വാട്സ്ആപ് കൂട്ടായ്മകളും പൗരപ്രമുഖരും ഉൾപ്പെട്ട 51 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. ഇ.ടി. മുഹമ്മദ്​ മൻസൂർ ചെയർമാനായും പി.എം. മുഹമ്മദ്​ റഹീസ്​ കൺവീനറായും സി.എച്ച്​. അൻസാരി ട്രഷററായുമാണ്​ ജനകീയ കമ്മിറ്റിക്ക്​ ​രൂപം നൽകിയത്​. വീട്​ നിർമിക്കുന്നതിന്​ ജനകീയ കമ്മിറ്റി ഫെഡറൽ ബാങ്ക്​ കണ്ണൂർ ഫോർട്ട്​ റോഡ്​ ബ്രാഞ്ചിൽ അക്കൗണ്ട്​ തുടങ്ങിയിട്ടുണ്ട്​. അക്കൗണ്ട്​ നമ്പർ: 10980200320985. ​IFSC CODE: FDRL0001098 ഗൂഗിൾ പേ നമ്പർ: 9995120152 (ഇ.ടി. മുഹമ്മദ്​ മൻസൂർ)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story