Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഓട്ടോയിടിച്ച് വൈദ്യുതി...

ഓട്ടോയിടിച്ച് വൈദ്യുതി തൂണും ലൈനും നിലംപതിച്ചു

text_fields
bookmark_border
ഓട്ടോയിടിച്ച് വൈദ്യുതി തൂണും ലൈനും നിലംപതിച്ചുSKPM Tree പഴയങ്ങാടി അമ്മകോട്ടം മഹാദേവി ക്ഷേത്രം പൂജാരി കൃഷ്ണൻ മൂസ്സതി​ൻെറ വീടിനു മുകളിൽ മരം വീണപ്പോൾ SKPM Accident തട്ടേരിയിൽ ഓട്ടോറിക്ഷയുടെ മുകളിൽ പതിച്ച വൈദ്യുതി തൂണും ലൈനും തട്ടേരിയിലാണ് ശനിയാഴ്‌ച രാത്രിയോടെ അപകടമുണ്ടായത്. തുടർന്ന് പ്രദേശമാകെ വൈദ്യുതി നിലച്ചു. തലനാരിഴക്ക് വൻ ദുരന്തം വഴിമാറി. ഓട്ടോയിടിച്ചയുടൻ വൈദ്യുതി തൂൺ പൊട്ടി റോഡിലേക്ക്‌ ലൈനടക്കം പതിക്കുകയായിരുന്നു. മുന്നോട്ടുനീങ്ങിയ ഓട്ടോറിക്ഷയുടെ മുകളിലേക്ക് സമീപത്തെ മറ്റൊരു വൈദ്യുതി തൂൺകൂടി ലൈനടക്കം പതിച്ചു. വണ്ടിയുടെ മുൻഭാഗം പൂർണമായും തകർന്നു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. തക്കസമയത്ത് ലൈൻ ഓഫ് ചെയ്തതും ദുരന്തം വഴിമാറുന്നതിന് കാരണമായി. പ്രദേശത്ത് പലയിടത്തും ലൈൻ മുറിഞ്ഞു. ഏറെ പണിപ്പെട്ടാണ് ഞായറാഴ്ച വൈകീട്ടോടെ വൈദ്യുതി പുനഃസ്ഥാപിച്ചത്.വീടിനു മുകളിൽ മരം വീണുശ്രീകണ്ഠപുരം: കഴിഞ്ഞ ദിവസമുണ്ടായ കനത്ത കാറ്റിലും മഴയിലും വീടിനു മുകളിൽ മരം വീണു. പഴയങ്ങാടി അമ്മകോട്ടം മഹാദേവി ക്ഷേത്രം പൂജാരി കൃഷ്ണൻ മൂസ്സതി​ൻെറ വീടിനു മുകളിലാണ് പുഴയോരത്തെ വലിയ മരം വീണത്. വീടി​ൻെറ ഒരുഭാഗത്തെ ആസ്ബസ്​റ്റോസ്​ ഷീറ്റുകൾ പൂർണമായും തകർന്നിട്ടുണ്ട്. രണ്ടര ലക്ഷം രൂപയുടെ നഷ്​ടം കണക്കാക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story