Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോവിഡിനെ തോൽപിക്കാൻ...

കോവിഡിനെ തോൽപിക്കാൻ വ്യാപാരികൾ; അരി നൽകാൻ പി.വി.സി പൈപ്പും

text_fields
bookmark_border
കോവിഡിനെ തോൽപിക്കാൻ വ്യാപാരികൾ; അരി നൽകാൻ പി.വി.സി പൈപ്പുംirt ration shopirt ration shop2റേഷൻ കടയിൽ ഉപഭോക്താവുമായി ബന്ധമില്ലാതെ പി.വി.സി പെെപ്പ് വഴി അരി നൽകുന്നുഇരിട്ടി: സമ്പർക്കത്തിലൂടെയുള്ള കോവിഡ് വ്യാപനം മലയോര മേഖലയിൽ രൂക്ഷമായതോടെ പ്രതിരോധത്തിനായി റേഷൻ കടക്കാരും പുതുവഴി തേടുന്നു.റേഷൻ കടകളിൽ ഭക്ഷ്യസാധനങ്ങൾ വാങ്ങാനെത്തുന്ന കാർഡുടമകളുമായി നേരിട്ടിടപഴകാതെ സാമൂഹിക അകലം പാലിച്ചുള്ള പുതിയ സംവിധാന ത്തിലൂടെ റേഷൻ ഉൽപന്ന വിതരണത്തിന് സംവിധാനം ഒരുക്കിയിരിക്കുകയാണ് ഇരിട്ടി ടൗണിലെ റേഷൻ കടയുടമകൾ. റേഷൻ കടയുടെ ഉള്ളിൽ പ്രത്യേകം സ്ഥാപിച്ച ഇരുമ്പു ബക്കറ്റിൽ അരിയുൾപ്പെടെയുള്ള സാധനങ്ങൾ അളന്ന് തൂക്കി നിക്ഷേപിക്കുകയും ഇരുമ്പ് ബക്കറ്റിനടിയിൽ സ്ഥാപിച്ച രണ്ടു​ മീറ്ററോളം നീളമുള്ള പി.വി.സി പൈപ്പ് വഴി കാർഡുടമയുടെ സഞ്ചിയിലേക്ക് സുരക്ഷിതമായി അളന്നുനൽകുകയുമാണ്​ ചെയ്യുന്നത്​. ജീവനക്കാരനും കാർഡുടമയും തമ്മിൽ ഒരുരീതിയിലും സമ്പർക്കമുണ്ടാകാതെ അകന്നുനിന്ന് ഇടപാട് നടത്താൻ ഇതുവഴി സാധിക്കുമെന്ന് കടയുടമയും കാർഡുടമകളും ഒരുപോലെ സമ്മതിക്കുന്നു. കടയിൽ കയറാതെ പുറമെനിന്നുതന്നെ റേഷൻ സാധനങ്ങൾ വാങ്ങാമെന്നതാണ് പുതിയ സംവിധാനത്തി​ൻെറ പ്രത്യേകത.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story