Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപാഴ്​വസ്​തുക്കളിൽ...

പാഴ്​വസ്​തുക്കളിൽ വിസ്​മയം തീർത്ത്​ രഞ്​ജിത്ത്

text_fields
bookmark_border
പാഴ്​വസ്​തുക്കളിൽ വിസ്​മയം തീർത്ത്​ രഞ്​ജിത്ത്​ ajk craftajk craft2ajk craft3 രഞ്ജിത്ത്​ പാഴ്​വസ്​തുക്കളിൽ തീർത്ത വസ്​തുക്കൾപാഴ്വസ്​തുക്കളും ഈർക്കിലുമാണ്​ രൂപങ്ങൾ തീർക്കാൻ ഉപയോഗിച്ചത്​ അഞ്ചരക്കണ്ടി: ശിൽപങ്ങളും കരകൗശല വസ്​തുക്കളും നിർമിച്ച് ശ്രദ്ധേയനാവുകയാണ് കുറ്റിയാട്ടൂർ പഞ്ചായത്ത് വേശാലയിലെ തയ്യൽ ജോലിക്കാരനായ രഞ്ജിത്ത്. വീട്ടിൽ കരുവിരുതിൽ തീർത്ത ഇൻറീരിയൽ വർക് കണ്ടാൽ ലക്ഷങ്ങൾ മുടക്കി ചെയ്​തതാണെന്നേ തോന്നു. പാഴ്വസ്​തുക്കളും ഈർക്കിലുംകൊണ്ടാണ് രഞ്ജിത്ത് രൂപങ്ങൾ തീർത്തത്​. കൂടാതെ ഐസ്ക്രീം സ്​പൂണിൽ തീർത്ത ഡൈനിങ്​ ടേബ്​ൾ മാറ്റ്, ഹൗസ് ബോട്ട്, പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം, മരപ്പലകയും മരക്കഷ​ണങ്ങളും ഉപയോഗിച്ചു ചെയ്​ത പലതരത്തിലുള്ള അറകളുള്ള സോഫാസെറ്റ്, ഏതു ഭാഗത്തേക്കും ചലിപ്പിക്കാവുന്ന ടീപോയ്​, പൂർണമായും ഊരിമാറ്റാൻ കഴിയുന്ന ഈർക്കിൽമാത്രം ഉപയോഗിച്ച് ചെയ്ത ക്ലോക്ക് അങ്ങനെ നിരവധി ഉൽപന്നങ്ങൾ രഞ്ജിത്തി​ൻെറ വീട്ടിൽ വിസ്​മയമുളവാക്കുന്ന കാഴ്​ചയാണ്. സ്വന്തമായി ചെയ്​ത പെയിൻറിങ് വർക്കുകളും ചുമർചിത്രങ്ങളും വീടി​ൻെറ ഉൾവശം കൂടുതൽ വർണാഭമാക്കുന്നു. വീട്ടിലെത്തുന്ന ബന്ധുക്കളടക്കമുള്ളവർക്ക്​ പുതിയ ഒരു വിസ്മയലോകം തന്നെയാണ് രഞ്ജിത്ത് തുറന്നുകൊടുക്കുന്നത്. അതിസൂക്ഷ്​മതയോടെയും ക്ഷമയോടെയും ഈർക്കിൽ ഉപയോയോഗിച്ചു ചെയ്യുന്ന ഗീതോപദേശത്തി​ൻെറ നിർമിതിയിലാണ് ഇപ്പോൾ രഞ്ജിത്ത്. നിർമിതിക്ക് പ്രോത്സാഹനവും സഹായവുമായി ഭാര്യ ഷീനയും കൂട്ടുകാരുമുണ്ട്​. കൂടാതെ, വർണക്കടലാസിലും ബോട്ടിൽ ആർട്ടിലും ത​േൻറതായ കഴിവുകൾ പ്രകടിപ്പിപ്പിക്കുന്ന ഏക മകൾ ദേവപ്രിയയും കൂടെയുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story