Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോവിഡ് ചികിത്സ:...

കോവിഡ് ചികിത്സ: ആശുപത്രികളുടെ ചൂഷണത്തിനെതിരെ നടപടി വേണം -വെൽഫെയർ പാർട്ടി

text_fields
bookmark_border
കണ്ണൂർ: കോവിഡ് മൂലം പ്രതിസന്ധിയിലായ ജനങ്ങളെ ചികിത്സയുടെ പേരിൽ സ്വകാര്യ ആശുപത്രികൾ ചുഷണം നടത്തുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി കണ്ണൂർ മണ്ഡലം എക്സിക്യൂട്ടിവ് കമ്മിറ്റി ആവശ്യപ്പെട്ടു. കോവിഡ് ചികിത്സ പാക്കേജുകൾ പ്രഖ്യാപിച്ച്​ അതി‍ൻെറ ഇരട്ടി തുക രോഗികളിൽ അടിച്ചേൽപിച്ചു ചൂഷണം ചെയ്യുന്നത് മനുഷ്യത്വവിരുദ്ധമായ നടപടിയാന്നെന്നും അതിനെതിരെ അധികൃതർ നടപടി സ്വീകരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ്​ ഷുഹൈബ് മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു. സി.പി. രഹന ടീച്ചർ, വിജയൻ ചേലോറ, ഉമ്മർ കുട്ടി ചൊവ്വ, വി.കെ. അബ്​ദുറസാഖ് തലമുണ്ട, ത്രേസ്യാമ്മ മാളിയേക്കൽ, സുബൈദ ടീച്ചർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story