Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅറ്റകുറ്റപ്പണിക്കിടെ...

അറ്റകുറ്റപ്പണിക്കിടെ ഇരുനില കെട്ടിടം തകർന്നു

text_fields
bookmark_border
കൂത്തുപറമ്പ്: ടൗണിൽ വീണു. തൊഴിലാളികൾ ഓടിമാറിയതിനാൽ അപകടം ഒഴിവായി. ശനിയാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. കൂത്തുപറമ്പ് ബസ്​സ്​റ്റാൻഡിന് സമീപം ജീപ്പ്​ സ്​റ്റാൻഡിനു മുൻവശത്തെ നടപ്പാതയോടുചേർന്ന സ്വകാര്യ വ്യക്തിയുടെ ഇരുനില കടമുറിയാണ് തകർന്നുവീണത്. ഒരു സ്ത്രീയടക്കം അഞ്ചുപേരാണ് നിർമാണ പ്രവർത്തനങ്ങൾ ചെയ്തിരുന്നത്. കല്ലുകൾ ഇളകി വീഴുന്നതുകണ്ട് തൊഴിലാളികൾ ഓടിരക്ഷപ്പെട്ടു​. ചുമരി​ൻെറ കല്ലും കട്ടയുമെല്ലാം നിലംപൊത്തി. നിരവധി ആളുകൾ കടന്നുപോകുന്ന വഴിയാണിത്​. ആർക്കും പരിക്കില്ല. വിവരമറിഞ്ഞ് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു. സമീപത്തെ കടകളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. പൊലീസ് കയർ ഉപയോഗിച്ച് ഇതുവഴി കടന്നുപോകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. അതേസമയം, നഗരസഭയുടെ അനുമതിയില്ലാതെയാണ് കെട്ടിടം അറ്റകുറ്റപ്പണി നടത്തുന്നതെന്ന ആക്ഷേപമുണ്ട്​. നിർമാണ പ്രവൃത്തി പാടില്ലെന്നുകാണിച്ച് കടയുടമക്ക് നോട്ടീസ് നൽകിയിരുന്നതായി നഗരസഭാധിക്യതർ വ്യക്​തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story