Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്കൂൾ കെട്ടിട

സ്കൂൾ കെട്ടിട ഉദ്ഘാടനം

text_fields
bookmark_border
പയ്യന്നൂർ: കല്യാശ്ശേരി മണ്ഡലത്തിലെ കടന്നപ്പള്ളി ഗവ. ഹയർസെക്കൻഡറി സ്കൂൾ, പുറച്ചേരി ഗവ. യു.പി.എസ്, ചെറുകുന്ന് വെൽ​െഫയർ ഗവ. ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ പണി പൂർത്തീകരിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി. കടന്നപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ 1.44 രൂപയുടെ കെട്ടിടമാണ് നിർമിച്ചത്. മൂന്ന് നിലകളുള്ള കെട്ടിടത്തിൽ രണ്ട് ക്ലാസ് റൂം, ഗേൾസ് ​െറസ്​റ്റ്​ റൂം, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, കോൺഫറൻസ് ഹാൾ, ടോയ്​ലറ്റ് ബ്ലോക്ക് എന്നിവ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്. ചെറുകുന്ന് ഗവ. വെൽ​െഫയർ ഹയർ സെക്കൻഡറി സ്കൂളിൽ രണ്ട് നിലകളിലായി മൂന്ന് ക്ലാസ് റൂം, സ്​റ്റാഫ് റൂം, ഓഫിസ് റൂം, ലാബ് എന്നിവ ഒരുക്കിയിട്ടുണ്ട്​. പുറച്ചേരി ഗവ. യു.പി സ്കൂളിൽ പുതിയ കെട്ടിടത്തിൽ മൂന്ന് ക്ലാസ് റൂം, ഡൈനിങ്​ ഹാൾ, ടോയ്​ലറ്റ് എന്നിവയും നിർമിച്ചിട്ടുണ്ട്. പുതിയ കെട്ടിടങ്ങളുടെ ശിലാഫലകം ടി.വി. രാജേഷ് എം.എൽ.എ അനാച്ഛാദനം ചെയ്തു. പുറച്ചേരി സ്കൂളിൽ നടന്ന പരിപാടിയിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ പി.പി. ദിവ്യ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ വി.വി. പ്രീത, ചെറുതാഴം പഞ്ചായത്ത് പ്രസിഡൻറ്​ പി. പ്രഭാവതി, ഇ. വസന്ത, സി.എം. വേണുഗോപാലൻ എന്നിവർ സംസാരിച്ചു. മികവി​ൻെറ പാതയിൽ കല്യാശ്ശേരിയിലെ വിദ്യാലയങ്ങൾ പയ്യന്നൂർ: മണ്ഡലത്തിൽ നാലര വർഷത്തിനിടയിൽ മുഴുവൻ വിദ്യാലയങ്ങളെയും മികവി​ൻെറ കേന്ദ്രങ്ങളാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 35 എയ്ഡഡ് സ്കൂളുകൾക്ക് ഇതിനകം പുതിയ കെട്ടിടങ്ങളായി. ഒമ്പത്​ ഗവ. ഹയർ സെക്കൻഡറി സ്കൂളുകളുടെ ഒന്നാംഘട്ട നിർമാണം പൂർത്തീകരിച്ചു. നെരുവമ്പ്രം ടി.എച്ച്.എസ്, മാടായി ജി.എച്ച്.എസ്, കല്യാശ്ശേരി കെ.പി.ആർ.ജി.എച്ച്.എസ്.എസ്, ചെറുകുന്ന് ജി.ജി.വി.എച്ച്.എസ്.എസ്, കുഞ്ഞിമംഗലം ജി.എച്ച്.എസ്.എസ്, കാരയാട് ഗവ. എൽ.പി.എസ് എന്നീ സ്കൂളുകളിൽ പുതിയ കെട്ടിടങ്ങളുടെ നിർമാണ പ്രവൃത്തി പുരോഗമിക്കുകയാണ്​. 22 കോടിയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഒമ്പത്​ സർക്കാർ സ്കൂളുകളുടെ നിർമാണം വൈകാതെ ആരംഭിക്കും. എയ്ഡഡ് സ്കൂൾ നവീകരണ പദ്ധതിയായ ചലഞ്ച് ഫണ്ട് സ്കീമിൽ നാല് സ്കൂളുകൾക്ക് പുതിയ കെട്ടിടം നിർമിച്ചു. ഏതാനും സ്കൂളുകൾക്ക് കൂടി ചാലഞ്ച് ഫണ്ട് അനുവദിച്ച് കിട്ടുന്നതിന് സർക്കാറിനെ സമീപിച്ചിട്ടുണ്ട്. എം.എൽ.എ ഫണ്ട് ഉപയോഗിച്ച് മണ്ഡലത്തിലെ മുഴുവൻ ഹയർ സെക്കൻഡറി സ്കൂളിലും കോളജുകളിലും പെൺകുട്ടികൾക്ക് ഗേൾസ് റൂമും സജ്ജീകരിച്ചു. ബജറ്റ് ഫണ്ട്, നബാർഡ്, കിഫ്ബി, ജില്ല പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത്, തൊഴിലുറപ്പ് പദ്ധതി, പൂർവ വിദ്യാർഥി സഹായം, സ്പോൺസർഷിപ് എന്നിവ വഴി 90 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ഗവ. സ്കൂളിൽ നടക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story