Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവകുപ്പുതല പരീക്ഷകൾ:...

വകുപ്പുതല പരീക്ഷകൾ: ഭാഷ തിര​െഞ്ഞടുക്കാൻ സൗകര്യം നൽകണം -മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
കണ്ണൂർ: സർക്കാർ നടത്തുന്ന പി.എസ്​.സി വകുപ്പുതല പരീക്ഷകൾക്കുള്ള ഭാഷ തിര​െഞ്ഞടുക്കാനുള്ള സൗകര്യം ഉദ്യോഗസ്ഥർക്ക് നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. പരീക്ഷകൾക്കുള്ള എല്ലാ പ്രസിദ്ധീകരണങ്ങളും ഇംഗ്ലീഷിലും മലയാളത്തിലും പ്രസിദ്ധീകരിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിക്കും പി.എസ്.സി സെക്രട്ടറിക്കുമാണ് കമീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് നിർദേശം നൽകിയത്. സർക്കാറി‍ൻെറ ഭരണനടപടികൾ മലയാളത്തിലാക്കിയിട്ടും വകുപ്പുതല പരീക്ഷകൾ മലയാളത്തിൽ നടത്താത്തതിനെതിരെ കണ്ണൂരിലെ കേളകം സ്വദേശി കെ.പി. നാരായണ കുമാർ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. നിലവിൽ വകുപ്പുതല പരീക്ഷകൾക്കുള്ള പുസ്​തകങ്ങൾ ഇംഗ്ലീഷിലാണ് പ്രസിദ്ധീകരിക്കുന്നതെന്ന് പി.എസ്.സി സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. അവ മലയാളത്തിൽ പ്രസിദ്ധീകരിക്കുന്ന വേളയിൽ പരീക്ഷകൾ മലയാളത്തിലാക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. മാനുവൽ ഓഫിസ് പ്രൊസീജ്യർ, കേരള സർവിസ് റൂൾസ്, അക്കൗണ്ട് ടെക്​സ്​, ഫിനാൻസ് കോഡ്, ലേബർ ടെസ്​റ്റ്​ എന്നിവയെല്ലാം ഇംഗ്ലീഷിലാണ് നടത്തുന്നത്. ഇവക്കുള്ള പ്രസിദ്ധീകരണങ്ങളെല്ലാം ഇംഗ്ലീഷിലാണ് പുറത്തിറങ്ങുന്നതും. ശ്രേഷ്​ഠ ഭാഷ മലയാളം എന്ന മുദ്രാവാക്യം സർക്കാർ മുന്നോട്ടുവെക്കുന്ന സാഹചര്യത്തിൽ വകുപ്പുതല പരീക്ഷകൾ മലയാളത്തിൽ എഴുതണമെങ്കിൽ അത് തിരഞ്ഞടുക്കാനുള്ള സൗകര്യം ഉദ്യോഗസ്ഥർക്ക് നൽകണമെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story