Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോവിഡ്​:...

കോവിഡ്​: ജാഗ്രതക്കുറവിനെതിരെ മുന്നറിയിപ്പുമായി പരിഷത്ത്​

text_fields
bookmark_border
കണ്ണൂർ: കോവിഡ്​ ബാധിതരുടെ എണ്ണം വർധിക്കു​േമ്പാഴും ജാഗ്രതക്കുറവിനെതിരെ ​മുന്നറിയിപ്പുമായി ശാസ്​ത്ര സാഹിത്യ പരിഷത്ത്​. ഈ അവസ്​ഥ തുടർന്നാൽ ഒക്​ടോബറിൽ ജില്ലയിൽ പ്രതിദിന കോവിഡ്​ ബാധിതരുടെ എണ്ണം ആയിരം കവിയുമെന്നും​ ഇത്​ നിലവിലുള്ള ചികിത്സ സംവിധാനം അപര്യാപ്​തമാക്കുമെന്നും പരിഷത്ത്​ ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. കോവിഡ്​ ചികിത്സ നൽകുന്ന സർക്കാർ ആശ​ുപത്രികളിൽ ആകെക്കൂടി 800 ഒാള​ം കിടക്കകളും നൂറിൽതാഴെ ​െഎ.സി.യു കിടക്കകളും മുപ്പതോളം വൻെറിലേറ്ററുകളും മാത്രമാണുള്ളത്​. ഇൗ സംവിധാനങ്ങളിൽ 80 ശതമാനത്തിലധികവും രോഗികളാൽ നിറഞ്ഞിരിക്കുകയാണ്​. ഇനി ജില്ലയിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിലെ സൗകര്യങ്ങൾ അപര്യാപ്​തമായി വരും. കിടക്കകൾ, ​െഎ.സി.യു, വൻെറിലേറ്റർ, ഒാക്​സിജൻ സംവിധാനങ്ങൾ ആവശ്യമുള്ള എല്ലാവർക്കും നൽകാൻ സാധിക്കാത്ത അവസ്​ഥവരും. സ്വകാര്യ ആശുപത്രികളിൽ ചൂഷണങ്ങൾക്കും പണമില്ലാത്തവർക്ക്​ ചികിത്സ നിഷേധിക്കപ്പെടാനും വഴിവെക്കും. ഇത്തരമൊരു സാഹചര്യത്തിൽ മരണനിരക്ക്​ വർധിക്കാനുള്ള സാധ്യത കൂടുതലാണെന്നും പരിഷത്ത്​ പ്രസ്​താവനയിൽ വ്യക്​തമാക്കി. സർക്കാർ സംവിധാനങ്ങൾ കൂടുതൽ ഉണർന്നു പ്രവർത്തിക്കണമെന്നും രാഷ്​ട്രീയ പ്രസ്​ഥാനങ്ങൾ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്നുമുള്ള നിർദേശവും പരിഷത്ത്​ മുന്നോട്ടുവെച്ചു​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story