Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബാബരി മസ്​ജിദ് വിധി...

ബാബരി മസ്​ജിദ് വിധി വേദനജനകം –കോൺഗ്രസ്​

text_fields
bookmark_border
കണ്ണൂർ: ബാബരി മസ്​ജിദ്​ കേസിലെ കോടതിവിധി വേദനജനകവും നീതിന്യായ സംവിധാനത്തിൽ ജനങ്ങൾക്കുള്ള വിശ്വാസ്യത തകർക്കുന്നതുമാണെന്ന് ഡി.സി.സി പ്രസിഡൻറ്​ സതീശൻ പാച്ചേനി പറഞ്ഞു. ബാബരി മസ്​ജിദ് തകർത്തപ്പോൾ മതേതര ഭാരതത്തി​ൻെറ മഹിതമായ മൂല്യങ്ങൾകൂടിയാണ് തകർക്കപ്പെട്ടത്. ഗൂഢാലോചനയിൽ സംഘ്​പരിവാർ നേതാക്കളുടെ പങ്ക് ലിബർഹാൻ കമീഷൻ കണ്ടെത്തിയത് ആധികാരിക രേഖയായി നിലനിൽക്കുമ്പോഴാണ് തെളിവില്ലെന്ന് കോടതി പറയുന്നത്. സംഘ്​പരിവാർ സംഘടനകളുടെ താൽപര്യങ്ങൾക്ക്​ അനുസരിച്ച് നീതിന്യായ സംവിധാനങ്ങൾ മാറ്റപ്പെടുന്നു എന്നുള്ളത് ഭയാനകമാണെന്നും രാജ്യത്തി​ൻെറ ഭരണഘടന സംവിധാനങ്ങളെ ഭരണകൂടത്തി​ൻെറ ഒളിഅജണ്ടകൾക്ക്​ അനുസരിച്ച് മാറ്റിത്തീർക്കുന്നത് മതേതര ജനാധിപത്യ വിശ്വാസികളൊന്നാകെ പ്രതിരോധിക്കണമെന്നും സതീശൻ പാച്ചേനി പ്രസ്​താവനയിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story