Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബഫർ സോൺ വിരുദ്ധ സമരം...

ബഫർ സോൺ വിരുദ്ധ സമരം ശക്തമാക്കും

text_fields
bookmark_border
കേളകം: ബഫർ സോൺ വിരുദ്ധ സമര -പ്രതിഷേധങ്ങൾ ശക്തമാക്കുമെന്ന് കൊട്ടിയൂർ, കേളകം മേഖല ജനസംരക്ഷണസമിതി ഭാരവാഹികൾ അറിയിച്ചു. ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ ഏകദിന കർഷക ഉപവാസത്തോടെ സമര പരമ്പരക്ക് തുടക്കംകുറിക്കും. കണ്ടപ്പുനം ഫോറസ്​റ്റ്​ ഓഫിസിനു മുന്നിൽ രാവിലെ 10 മുതൽ വൈകീട്ട്​ നാലു വരെയാണ് ഉപവാസ സമരം. കൊട്ടിയൂർ-കേളകം പഞ്ചായത്തുകളിലെ എല്ലാ പ്രധാന പട്ടണങ്ങളിലും ബഫർസോൺ വിശദീകരിക്കുന്ന കോർണർ മീറ്റിങ്ങുകൾ നടത്തും. മലബാറിലെ വിവിധ കർഷക-സന്നദ്ധപ്രസ്ഥാനങ്ങളും കർഷക, മത-സാംസ്കാരിക നേതാക്കളും ഒന്നുചേരുന്ന 'കർഷക പടയോട്ടം' നടത്തും. ജനസംരക്ഷണ സമിതി നേതാക്കളായ ഫാ. ബാബു മാപ്ലശ്ശേരി, അബ്​ദുല്ല മൗലവി, ജിൽസ് എം.മേക്കൽ, ശശി ഇടുവനം പൊയ്കയിൽ, പ്രകാശൻ വാഴക്കാല, സ്​റ്റാനിസ്ലാവോസ് തട്ടാപറമ്പിൽ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story