Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനാട്ടുകാർ...

നാട്ടുകാർ ചോദിക്കുന്നു; ഇത് റോഡോ? തോടോ?

text_fields
bookmark_border
പയ്യന്നൂർ: കുഞ്ഞിമംഗലം തെരു റോഡി​ൻെറ ശോച്യാവസ്ഥ നാട്ടുകാർക്ക് ദുരിതം വിതക്കുന്നു. റോഡ് പുനർനിർമാണം പൂർത്തിയാക്കാത്തത് വൻ പ്രതിഷേധത്തിനിടയാക്കുകയാണ്. പ്രശ്നപരിഹാരത്തിന് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് കുഞ്ഞിമംഗലത്തുകാർ. ഏഴിലോട്-റെയിൽവേ സ്‌റ്റേഷൻ റോഡ്​ വികസന ഭാഗമായി നടത്തിവരുന്ന ടാറിങ്​ പ്രവൃത്തി നിർത്തിവെച്ചിട്ട് മാസങ്ങളായി. ആണ്ടാംകൊവ്വൽ മുതൽ തെരു കെ.എസ്.ഇ.ബി ഓഫിസ് വരെ റോഡ് മുഴുവൻ ഇളക്കിവെച്ച് ടാറിങ്​ നടത്താത്തതിനാൽ ഇതിലൂടെയുള്ള യാത്ര ഏറെ ക്ലേശകരമായിരിക്കുകയാണ്. കാൽനട പോലും അസാധ്യമായ രീതിയിൽ റോഡ്​ തകർന്നു. ഇരു ചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവായതായി നാട്ടുകാർ പറയുന്നു. എത്രയും പെട്ടെന്ന് ടാറിങ്​ പൂർത്തീകരിച്ച് യാത്രാദുരിതത്തിന് പരിഹാരം കാണണമെന്ന് കുഞ്ഞിമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പ്രത്യക്ഷ സമര പരിപാടികൾ സംഘടിപ്പിക്കുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. മണ്ഡലം പ്രസിഡൻറ്​ കെ. വിജയ​ൻെറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.പി.ശശി, ടി.വി.കുമാരൻ, എം.കെ.ബാലകൃഷ്​ണൻ, കെ.വി.സതീഷ് കുമാർ, എ.വി.തമ്പാൻ, കെ. മനോജ്, സുരേന്ദ്രൻ കൊവ്വപ്പുറം, കെ.ഷിജു തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story