Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്കോളർഷിപ്

സ്കോളർഷിപ് സമ്മാനിച്ചു

text_fields
bookmark_border
തലശ്ശേരി: ജെ.സി.ഐയുടെ കേരളീയനായ ആദ്യ ദേശീയ പ്രസിഡൻറ് എസ്. രാജേന്ദ്രനാഥ് പൈയുടെ സ്മരണക്കായി ജെ.സി.െഎ ടെലിച്ചറി ഏർപ്പെടുത്തിയ സ്കോളർഷിപ് വിതരണം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ നഗരത്തിലെ നാല് സർക്കാർ വിദ്യാലയങ്ങളിൽ നിന്ന്​ തിരഞ്ഞെടുക്കപ്പെട്ട എട്ട് വിദ്യാർഥികൾക്കാണ് സ്കോളർഷിപ് സമ്മാനിച്ചത്. തലശ്ശേരി അതിരൂപത സഹായ മെത്രാൻ മാർ ഡോ.ജോസഫ് പാംപ്ലാനി സ്കോളർഷിപ്പുകൾ കൈമാറി. ജെ.സി.െഎ ടെലിച്ചറി മുൻ പ്രസിഡൻറ് അനൂപ് കേളോത്ത് അധ്യക്ഷത വഹിച്ചു. പ്രസ്ഫോറം പ്രസിഡൻറ് നവാസ് മേത്തർ സംസാരിച്ചു. ജെ.സി.െഎ സോൺ 19 മേഖല സെക്രട്ടറി ശ്രീനിവാസ പൈ സ്വാഗതവും ജെ.സി.െഎ ടെലിച്ചറി സെക്രട്ടറി സാജിത ഷാജഹാൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story