Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകുടുംബശ്രീ ഹോട്ടൽ...

കുടുംബശ്രീ ഹോട്ടൽ പൂട്ടാനുള്ള നീക്കത്തിൽ പ്രതി​േഷധം

text_fields
bookmark_border
കണ്ണൂർ: കോർപറേഷൻ ഓഫിസ്‌ വളപ്പിലെ കുടുംബശ്രീ കാൻറീൻ പൂട്ടാനുള്ള നീക്കത്തിനെതിരെ ജനാധിപത്യ മഹിള അസോസിയേഷൻ പ്രവർത്തകരുടെ പ്രതിഷേധം. കോർപറേഷൻ വൻ വാടകയും കുടിശ്ശികയും ചുമത്തിയത്​ കുടുംബശ്രീ സംരംഭം തകർക്കാനുള്ള ശ്രമത്തി​ൻെറ ഭാഗമാണെന്ന്​ ആരോപിച്ചാണ്​ കോർപറേഷൻ ഓഫിസിനു മുന്നിൽ സമരം നടത്തിയത്‌. അഖിലേന്ത്യ വൈസ്‌ പ്രസിഡൻറ്‌ പി.കെ. ശ്രീമതി ടീച്ചർ ഉദ്‌ഘാടനം ചെയ്‌തു. മുൻ മേയർ ഇ.പി. ലത അധ്യക്ഷത വഹിച്ചു. അഖിലേന്ത്യ അസി. സെക്രട്ടറി എൻ. സുകന്യ, കെ. നിർമല, സി.പി.എം ജില്ല സെക്ര​േട്ടറിയറ്റ്​ അംഗം എൻ. ചന്ദ്രൻ എന്നിവർ സംസാരിച്ചു. കെ. ലത സ്വാഗതം പറഞ്ഞു. വാടകയും കുടിശ്ശികയും ഒഴിവാക്കണമെന്നാവശ്യപ്പെട്ട്‌ പതിനേഴായിരത്തിൽപരം ഒപ്പുശേഖരണം നടത്തി. മേയർക്ക്‌ നിവേദനവും നൽകി. വാടകയിനത്തിൽ മുൻകാല പ്രാബല്യത്തോടെ നാലുലക്ഷത്തിൽപരം രൂപ‌ അടക്കാനാണ്‌ കോർപറേഷൻ ആവശ്യപ്പെട്ടത്‌. പടം....സന്ദീപ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story