Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅഞ്ചരക്കണ്ടിയിൽ...

അഞ്ചരക്കണ്ടിയിൽ സമ്പർക്ക വ്യാപനം തുടരുന്നു

text_fields
bookmark_border
അഞ്ചരക്കണ്ടി: പഞ്ചായത്തിൽ സമ്പർക്കം മൂലമുള്ള കോവിഡ് വ്യാപനം തുടരുന്നു. അഞ്ച്, ആറ് വാർഡുകളിൽ രണ്ടു ദിവസങ്ങളിലായി 15 പോസിറ്റിവ് കേസുകളാണ് കണ്ടെത്തിയത്. കുഴിമ്പാലോട്, പാലക്കീഴ് മേഖലയിൽ അടിയന്തര സാഹചര്യമാണ് നിലനിൽക്കുന്നത്. അഞ്ച്, ആറ് വാർഡുകൾ 14 ദിവസത്തേക്ക് അടച്ചിട്ടു. പനി, ജലദോഷം, തൊണ്ടവേദന, വയറിളക്കം, മണമില്ലായ്മ തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ മുറിക്കുള്ളിൽതന്നെ കഴിയാനും ആരോഗ്യവകുപ്പുമായി ബന്ധപ്പെടാനും നിർദേശം നൽകിയതായി അഞ്ചരക്കണ്ടി പി.എച്ച്.സി മെഡിക്കൽ ഓഫിസർ പറഞ്ഞു. ബുധനാഴ്​ച കുഴിമ്പാലോട് മെട്ട വിദ്യാവിനോദിനി എൽ.പി സ്കൂളിൽ ആൻറിജൻ ടെസ്​റ്റ്​ സൗകര്യവും ഒരുക്കും. രാവിലെ 10 മുതലാണ് പരിശോധന. പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവർ പങ്കെടുക്കരുതെന്ന് പഞ്ചായത്ത് അറിയിച്ചിട്ടുണ്ട്. വേങ്ങാട് പഞ്ചായത്ത് പ്രൈമറി ഹെൽത്ത് സൻെററിലെ മെഡിക്കൽ ഓഫിസർക്കും രണ്ടു സ്​റ്റാഫ് നഴ്സിനും കോവിഡ് ബാധിക്കുകയും മറ്റൊരു മെഡിക്കൽ ഓഫിസർക്കും സ്​റ്റാഫ് നഴ്‌സിനും ക്വാറൻറീനിൽ പോകേണ്ടി വന്നതിനാലും ആശുപത്രി ഒ.പി ഇനി ഒരറിയിപ്പ് വരെ ഉച്ചവരെ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂവെന്ന് ഹെൽത്ത് ഓഫിസർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story