Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകളത്തിനകത്ത്​ ഉസ്​മാൻ...

കളത്തിനകത്ത്​ ഉസ്​മാൻ ഹാജി: വിടവാങ്ങിയത്​ കുടക്​ കീഴടക്കിയ മലയാളി

text_fields
bookmark_border
സിദ്ധാപുരം: കുടകിലെ കുടിയേറ്റ മലയാളികളുടെ കാരണവർ കളത്തിനകത്ത്​ ഉസ്​മാൻ ഹാജിക്ക്​ സിദ്ധാപുരം വിടനൽകി. നെല്യാഹുദിക്കേരിയിൽ നടന്ന ഖബറടക്ക ചടങ്ങിൽ നിരവധി പേർ പ​ങ്കെടുത്തു. 78കാരനായ ഉസ്​മാൻ ഹാജിയുടെ മരണം കുടകിലെ മലയാളി സമൂഹത്തിന്​ നികത്താനാകാത്ത നഷ്​ടമാണ്​. മലപ്പുറം ജില്ലയിലെ കാടാമ്പുഴയിലാണ്​ ഉസ്​മാൻ ഹാജിയുടെ കുടുംബവേരുകൾ. കുടകിലെ മലയാളി കുടിയേറ്റത്തി​ൻെറ ആദ്യനാളുകളിൽ ആറു പതിറ്റാണ്ടു മുമ്പാണ്​ അദ്ദേഹം മാതാപിതാക്കളോ​െടാപ്പം കുടക്​ മല കയറിയത്​. മതപഠനം പൂർത്തിയാക്കി മദ്​റസ അധ്യാപകനായി. ഓറഞ്ച്​ പറിക്കുന്ന ജോലിക്ക്​ സഹായിയായി ചേർന്ന്​ മരം വെട്ടുകാരനും മരം കയറുന്നവനുമായി. അതിൽനിന്നാണ്​ ഉസ്​മാൻ ഹാജിയെന്ന തടി വ്യാപാരിയായി വളർന്നത്​. 36 വർഷം മുമ്പ്​ സിദ്ധാപുരം മഹല്ലി​ൻെറ സാരഥ്യം ഏറ്റെടുത്ത അദ്ദേഹം സിദ്ധാപുരത്തെ മലയാളി സമൂഹത്തി​ൻെറ എല്ലാമായി വളർന്നു. വിവിധ കമ്മിറ്റികളുടെയും കൂട്ടായ്​മകളുടെയും നേതൃസ്ഥാന​െത്തത്തി. ഡി.സി.സി വൈസ്​ പ്രസിഡ​ൻെറന്ന നിലക്ക്​ സംസ്ഥാന, കേന്ദ്ര നേതാക്കളുമായി അടുത്ത ബന്ധമുണ്ടെങ്കിലും രാഷ്​ട്രീയ ഭേദമന്യേ എല്ലാ രാഷ്​ട്രീയ പാർട്ടി പ്രവർത്തകർക്കും തൊഴിലാളികൾക്കും ഉസ്​മാൻ ഹാജി അവരുടെ സ്വന്തമായിരുന്നു. 2019ൽ കനത്ത മഴയെ തുടർന്ന് കാവേരിപ്പുഴ കരകവിഞ്ഞ്​ ഒഴുകിയുണ്ടായ വെള്ളപ്പൊക്കത്തിൽ വീടുകൾ തകർന്ന്​ പെരുവഴിയിലായ 600ഓളം കുടുംബാംഗങ്ങൾക്ക് താമസിക്കാൻ മദ്​റസ യതീംഖാനകൾ തുറന്ന് സൗകര്യം ഏർപ്പെടുത്തി. വീട് നഷ്​ടമായവർക്ക് ബദൽ സംവിധാനത്തിന് മുന്നിട്ടിറങ്ങിയതും ഉസ്​മാൻ ഹാജിയായിരുന്നു. 2015ൽ ടിപ്പു ജയന്തി ആഘോഷത്തോടനുബന്ധിച്ച്​ കുടകിൽ കലാപമുണ്ടായപ്പോൾ സമാധാനത്തിനായി അദ്ദേഹം കൈക്കൊണ്ട ശക്തമായ നിലപാട് പൊതുസമൂഹത്തി​ൻെറ പ്രശംസക്ക്​ പാത്രമായി. സിദ്ധാപുരം യതീംഖാന, ബനാത്ത്​ കോളജ്​, സുണ്ടിക്കുപ്പ ശരീഅത്ത്​ കോളജ്​, ഇഖ്​റ പബ്ലിക്​ സ്​കൂൾ തുടങ്ങിയ സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നതിൽ മുന്നിൽനിന്ന തലയെടുപ്പുള്ള നേതാവിനെയാണ്​ കുടക്​ മലയാളികൾക്ക്​ നഷ്​ടമായത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story