Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇരിട്ടിയിൽ മിന്നലിൽ...

ഇരിട്ടിയിൽ മിന്നലിൽ വീട്ടുപകരണങ്ങൾ തകർന്നു

text_fields
bookmark_border
ഇരിട്ടി: ഇന്നലെ വൈകീട്ടുണ്ടായ ശക്തമായ മിന്നലിൽ ഇരിട്ടി പൊതുമരാമത്ത് റസ്​റ്റ്​ ഹൗസിനു സമീപം മൂന്ന് വീടുകളിൽ കനത്ത നാശനഷ്​ടം. ഇരിട്ടിയിലെ ഗ്ലാസ് മഹൽ കടയുടമ റുഖിയ മൻസിലിൽ കെ.കെ. അബ്​ദുല്ല ഹാജിയുടെയും മക്കളായ ഷെമീർ, ഷെഫീറ എന്നിവരുടെയും വീടുകളിലാണ് നാശനഷ​്​ടമുണ്ടായത്. മൂവരുടെയും വീടുകളിലെ ഇൻവർട്ടറുകൾ ഉൾപ്പെടെ ഇലക്ട്രിക്കൽ സാധനങ്ങൾ കത്തിനശിച്ചു. ടെലിഫോൺ കേബിളുകളും സ്വിച്ചുകളും കത്തിനശിച്ചു. ചുമരുകൾ വിണ്ടുകീറി വീടുകൾ അപകട ഭീഷണിയിലുമായിരിക്കുകയാണ്. ജനൽചില്ലുകൾ പൊട്ടിത്തെറിച്ചു. ടി.വി, ഫ്രിഡ്ജ്, അലമാരയിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ എന്നിവ നശിച്ചു. സംഭവസമയം അബ്​ദുല്ല ഹാജിയുടെ വീട്ടിൽ ആളുണ്ടായിരുന്നില്ല. മറ്റു വീടുകളിലുള്ളവർ അത്ഭുതകരമായാണ് മിന്നലിൽനിന്ന്​ രക്ഷപ്പെട്ടത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story