Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപാലക്ക ബാലന് നാടി​െൻറ...

പാലക്ക ബാലന് നാടി​െൻറ അന്ത്യാജ്ഞലി

text_fields
bookmark_border
പാലക്ക ബാലന് നാടി​ൻെറ അന്ത്യാജ്ഞലി ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്ത് മുൻ പ്രസിഡൻറും സി.പി.എം നേതാവുമായ മുഴക്കുന്നിലെ പാലക്ക ബാലന് നാടി​ൻെറ അന്ത്യാഞ്​ജലി. കോവിഡ് പരിശോധനക്ക്​ ശേഷം വീട്ടിലെത്തിച്ച മൃതദേഹം മൂന്നോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. 15 വർഷത്തോളം മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡൻറായിരുന്നു. സി.പി.എം പേരാവൂർ ഏരിയ കമ്മിറ്റി അംഗം കർഷക സംഘം പേരാവൂർ ഏരിയ സെക്രട്ടറി, കണ്ണൂർ ജില്ല കമ്മിറ്റി അംഗം, മുൻ ഇരിട്ടി റൂറൽ ബാങ്ക് ഡയറക്ടർ എന്നീനിലകളിലും പ്രവർത്തിച്ചിരുന്നു അസുഖത്തെ തുടർന്ന് ഏറെക്കാലമായി വീട്ടിൽ വിശ്രമത്തിലായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ കോവിഡ് പരിശോധനക്കു ശേഷം ഉച്ചയോടെ വീട്ടിലെത്തിച്ച മൃതദേഹം അവസാനമായി കാണാൻ സാമൂഹിക-സാംസ്കാരിക-രാഷ്​ട്രീയരംഗത്തെ നിരവധി പേരാണ് എത്തിയത്. മൃതദേഹത്തിൽ ടി. കൃഷ്ണൻ, പി. പുരുഷോത്തമൻ, സി.വി. ശശീന്ദ്രൻ, വത്സൻ തില്ലങ്കേരി, വി.ജി. പത്മനാഭൻ, അഡ്വ.എം. രാജൻ, അഡ്വ.കെ.ജെ. ജോസഫ്, അഡ്വ. ബിനോയ് കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി. പ്രസന്ന, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ ബാബു ജോസഫ്, മൈഥിലി രമണൻ, കെ. ശ്രീധരൻ എന്നിവരും അ​േന്ത്യാപചാരമർപ്പിച്ചു. മൃതദേഹം മൂ​േന്നാടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story