ഇരിട്ടി: പായം പഞ്ചായത്തിൽ ഏർപ്പെടുത്തിയ സമ്പൂർണ അടച്ചിടൽ നടപടിയിൽ ഇളവുകൾ നൽകാൻ സുരക്ഷാസമിതി യോഗം തീരുമാനിച്ചു. 24 മുതൽ ഏർപ്പെടുത്തിയ സമ്പൂർണ അടച്ചിടലിനാണ് 29 മുതൽ സുരക്ഷ മാനദണ്ഡങ്ങളോടെ ഇളവുകൾ നൽകുക. ചൊവ്വാഴ്ച മുതൽ കെണ്ടയ്ൻമൻെറ് സോൺ ഒഴികെയുള്ള വാർഡുകളിൽ ഉച്ചക്ക് രണ്ടുവരെ എല്ലാ കടകളും സ്ഥാപനങ്ങളും തുറന്നുപ്രവർത്തിക്കാം. കണ്ടെയ്‌ൻമൻെറ് വാർഡിൽ അവശ്യ സാധന വിൽപന ശാലകളും കാർഷികോൽപന്ന സംഭരണ കടകളും മാത്രം രണ്ടുവരെ പ്രവർത്തിക്കാം. കണ്ടെയ്‌ൻമൻെറ് സോണുകളിലുള്ള ധനകാര്യ സ്ഥാപനങ്ങൾക്ക് സുരക്ഷാ സംവിധാനങ്ങളോടെ മൂന്നുവരെ പ്രവർത്തിക്കാം. ടാക്സികൾക്കും നിയന്ത്രണ വിധേയമായി മൂന്നുവരെ ഓടാമെന്നും പഞ്ചായത്ത് പ്രസിഡൻറ് എൻ. അശോകൻ അറിയിച്ചു. പെരിങ്കരി, വള്ളിത്തോട്, ആനപ്പന്തിക്കവല, കുന്നോത്ത്, ചീങ്ങാക്കുണ്ടം, കോണ്ടമ്പ്ര, വട്ട്യറ, മാടത്തിൽ, തന്തോട്, അളപ്ര, വിളമന, മലപ്പൊട്ട്, ഉദയഗിരി എന്നീ വാർഡുകളാണ് നിലവിൽ പഞ്ചായത്തിൽ കണ്ടെയ്‌ൻമൻെറ് സോണുകൾ.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sep 2020 11:59 PM GMT Updated On
date_range 2020-09-29T05:29:13+05:30പായം പഞ്ചായത്തിൽ ഇളവുകൾ
text_fieldsNext Story