Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോവിഡ്​ കാലത്ത്​...

കോവിഡ്​ കാലത്ത്​ കൃഷിയിൽ മികച്ച വിളവുമായി പൊലീസ്

text_fields
bookmark_border
കേളകം: കോവിഡ്​ കാലത്തെ ജോലിത്തിരക്കിനിടയിലും കൃഷി ചെയ്​ത് മികച്ച വിളവുണ്ടാക്കിയ ആറളത്തെ പൊലീസ് സേനക്ക് ബിഗ് സല്യൂട്ട്. കരനെൽ കൃഷിയുടെ വിളനിലമായി ആറളം പൊലീസ് സ്​റ്റേഷനിൽ കൊയ്തെടുത്തത് നൂറുമേനി. ആറളം പൊലീസ് സ്​റ്റേഷനിലെ കരനെൽ കൃഷിയുടെയും മരച്ചീനി കൃഷിയുടെയും വിളവെടുപ്പ് ഉദ്ഘാടനം ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷിജി നടുപറമ്പിൽ നടത്തി. പൊലീസ് സ്​റ്റേഷൻ പരിധിയിലെ 50 സൻെറ് സ്ഥലത്താണ് കരനെല്ല്, വാഴ, മരച്ചീനി എന്നിവ കൃഷി ചെയ്​തത്. കോവിഡ്​ കാലത്തെ ജോലിത്തിരക്കിനിടയിലും കൃഷി ചെയ്​ത് മികച്ച വിളവ് ഉണ്ടാക്കിയെടുക്കാൻ ആറളം പൊലീസ് സ്​റ്റേഷനിലെ സർക്കിൾ ഇൻസ്പെക്​ടർ ഉൾ​െപ്പടെ സേനാംഗങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ജ്യോതി നെല്ല്, പൂവൻ വാഴ, നാടൻ മരച്ചീനി എന്നിവ ജൈവരീതിയിൽ കൃഷി ചെയ്​താണ് നൂറുമേനി വിളയിച്ചെടുത്തത്. ആറളം പൊലീസ് സ്​റ്റേഷൻ സർക്കിൾ ഇൻസ്പെക്​ടർ കെ. സുധീർ, എസ്.ഐ പ്രകാശൻ എന്നിവരുടെ നേതൃത്വത്തിലാണ് തിരക്കുപിടിച്ച ജോലിക്കിടയിലും മണ്ണിൽ പൊന്നുവിളയിക്കാൻ മുഴുവൻ സേനാംഗങ്ങളും ഇറങ്ങിയത്. കഴിഞ്ഞ വർഷം ഇവിടെ 50 സൻെറ്​ സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്​ത് വിജയിപ്പിച്ചെടുത്ത അനുഭവത്തിൽനിന്നാണിവർ വൈവിധ്യമാർന്ന കൃഷികൾ ആരംഭിക്കാൻ തീരുമാനിച്ചത്. കൊയ്​തൊഴിഞ്ഞ സ്ഥലത്ത് എള്ളുകൃഷി, പച്ചക്കറി കൃഷി എന്നിവയും സ്​റ്റേഷൻ മുറ്റത്ത് മൺചട്ടിയിൽ പച്ചക്കറി കൃഷിയും ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആറളം കൃഷിഭവ​ൻെറ മാർഗനിർദേശങ്ങൾ അനുസരിച്ചാണ് കൃഷി. ആറളം കാർഷിക കർമസേന, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരുടെ സഹകരണവും പദ്ധതി നടപ്പിലാക്കുന്നതിന്​ ഉണ്ടായിട്ടുണ്ട്. വിളവെടുപ്പ് ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. വേലായുധൻ, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ റൈഹാനത്ത് സുബി, എ.എസ്.ഐ അബ്​ദുൽ നാസർ, കൃഷി ഓഫിസർ ജിംസി മരിയ, കൃഷി അസിസ്​റ്റൻറ്​ സി.കെ. സുമേഷ്, സിബി, സന്തോഷ്, സുജിത്, ഷീബ, രഞ്​ജിത്, സുരേഷ്, ആൽബിൻ അഗസ്​റ്റിൻ, ഷമീർ, ഷാൽബിൻ, ടോമി കുടകശ്ശേരി എന്നിവർ പങ്കെടുത്തു. kel police krishi ആറളം പൊലീസ് സ്​റ്റേഷനിലെ കരനെൽ കൃഷിയുടെയും മരച്ചീനി കൃഷിയുടെയും വിളവെടുപ്പ് ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷിജി നടുപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story