Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഗവ.മെഡി. കോളജ്...

ഗവ.മെഡി. കോളജ് ആശുപത്രി ന്യായവില മെഡിക്കൽ ഷോപ്​​​ നവംബർ ഒന്നിന്

text_fields
bookmark_border
പയ്യന്നൂർ: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എച്ച്.ഡി.എസ് ന്യായവില മെഡിക്കൽഷോപ്​ ആരംഭിക്കുന്ന പ്രവൃത്തി അവസാനഘട്ടത്തിലാണെന്ന് ആശുപത്രി സൂപ്രണ്ടും എച്ച്.ഡി.എസ് സെക്രട്ടറിയുമായ ഡോ.കെ. സുദീപ് അറിയിച്ചു. ആശുപത്രി രണ്ടാംനിലയിലെ പ്രധാന ഫാർമസി കോംപ്ലക്‌സ്, കാർഡിയോളജി വിഭാഗത്തിൽ, അഞ്ചാം നിലയിൽ എന്നിവിടങ്ങളിലായാണ് ഫാർമസി തീരുമാനിച്ചിരിക്കുന്നത്. നിർമാണപ്രവർത്തനങ്ങൾക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ച സാഹചര്യത്തിൽ, അഡ്വാൻസ് തുക കൈമാറി നിർമാണം നടത്താൻ നിർമിതികേന്ദ്രയെ ഏൽപിച്ചതായും ഡോ.സുദീപ് അറിയിച്ചു. ന്യായവില മെഡിക്കൽഷോപ്​ നിലവിൽവരുന്നതോടെ മരുന്നുകൾ, ശസ്ത്രക്രിയായിനങ്ങൾ, കൺസ്യൂമബ്ൾസ്, കാത്ത്‌ലാബ് ചികിത്സായിനങ്ങൾ തുടങ്ങിയവ വലിയ വിലക്കുറവിൽ ലഭ്യമാകും. കെ.എം.എസ്.സി.എൽ വഴി വിതരണം ചെയ്യാത്ത മരുന്നുകൾ വാങ്ങിക്കാൻ രോഗിയുടെ കൂട്ടിരിപ്പുകാർക്ക് പുറത്തുപോകേണ്ട സാഹചര്യം ഒഴിവാകും. ഫാർമസിയിലേക്ക്​ മരുന്നുകൾ, ചികിത്സ ഉൽപന്നങ്ങൾ തുടങ്ങിയവ കമ്പനികളിൽനിന്ന്​ നേരിട്ട് വാങ്ങിക്കുന്നതി​ൻെറ ഭാഗമായുള്ള ക്വട്ടേഷൻ ക്ഷണിച്ച്, കമ്പനികളുമായുള്ള ചർച്ചകൾ അവസാനഘട്ടത്തിലാണ്. തെരഞ്ഞെടുക്കപ്പെടുന്ന കമ്പനികളുമായി കരാർ ഒപ്പുവെക്കുന്നതോടെ മെഡിക്കൽ ഷോപ്പ് പ്രവർത്തനമാരംഭിക്കും. കേരളപ്പിറവി ദിനത്തിൽ ഇതിന് കഴിയും വിധമാണ് പ്രവൃത്തികൾ പുരോഗമിക്കുന്നതെന്നും ഡോ. കെ. സുദീപ് അറിയിച്ചു.
Show Full Article
TAGS:
Next Story