Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപിലാത്തറ ഇൻഡോർ...

പിലാത്തറ ഇൻഡോർ സ്​റ്റേഡിയം നാടിന് സമർപ്പിച്ചു

text_fields
bookmark_border
പയ്യന്നൂർ: ദേശീയനിലവാരത്തിൽ നിർമിച്ച പിലാത്തറ ഇൻഡോർ സ്​റ്റേഡിയം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. മന്ത്രി ഇ.പി. ജയരാജൻ അധ്യക്ഷതവഹിച്ചു. ടി.വി. രാജേഷ് എം.എൽ.എ മുഖ്യാതിഥിയായി. ടി.വി. രാജേഷ് എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന്​ ആദ്യഘട്ടം ഒരു കോടിയും സംസ്ഥാന സർക്കാർ 1.82 കോടി രൂപയും ഉപയോഗിച്ചാണ് ആധുനിക സജ്ജീകരണത്തോടെ സ്​റ്റേഡിയം നിർമിച്ചത്. നിലവിൽ കോൺക്രീറ്റ് പ്ലാറ്റ്ഫോം ആണുള്ളത്. ദേശീയ-അന്തർദേശീയ നിലവാരത്തിലുള്ള മേപ്പിൾ വുഡ് നിലം പാകാൻ എം.എൽ.എ ഫണ്ടിൽനിന്ന്​ 42 ലക്ഷം രൂപയുടെ ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്. ഈ പ്രവൃത്തിയും വേഗത്തിൽ പൂർത്തീകരിക്കും. 43 മീറ്റർ വീതിയിലും 26 മീറ്റർ നീളത്തിലും നിർമിച്ച സ്​റ്റേഡിയത്തിൽ ബാസ്​കറ്റ്​ബാൾ- വോളിബാൾ കോർട്ട്, നാല് ഷട്ട്​ൽ കോർട്ട് എന്നിവയും ഒരുക്കിയിട്ടുണ്ട്. അരീന ലൈറ്റിങ്​ സംവിധാനമുള്ള സ്​റ്റേഡിയത്തിൽ രാത്രി പരിശീലനം നടത്തുന്നതിന് എൽ.ഇ.ഡി ഫ്ലൈഡ് ലൈറ്റ് സംവിധാനവും ഒരുക്കി. 400ൽ അധികം പേർക്ക് ഇരിക്കാവുന്ന ഗാലറിക്ക് പുറമെ, 60,000 ലിറ്റർ ശേഷിയുള്ള വെള്ളം ടാങ്കും നിർമിച്ചിട്ടുണ്ട്. ചടങ്ങിൽ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡൻറ്​ ഒ.കെ. വിനീഷ്, കെ.കെ. പവിത്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ വി.വി. പ്രീത, ടി.വി. ഉണ്ണിക്കൃഷ്ണൻ, പി. കുഞ്ഞിക്കണ്ണൻ, കെ. വനജ, പി.പി. ദാമോദരൻ, കെ. പത്മനാഭൻ, സി.എം. വേണുഗോപാലൻ, എം.ശ്രീധരൻ, എം. ബാലകൃഷ്ണൻ, യു. രാമചന്ദ്രൻ, കെ. നാരായണൻ, നജുമുദ്ദീൻ, കെ.സി. രഘുനാഥ്, കേശവൻ, അനന്തകൃഷ്ണൻ, എസ്. രാജീവ് തുടങ്ങിയവർ സംസാരിച്ചു. പി. പ്രഭാവതി സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story