Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകുടുംബശ്രീ ഹോട്ടൽ...

കുടുംബശ്രീ ഹോട്ടൽ പൂട്ടൽ നീക്കം രാഷ്​ട്രീയായുധമാക്കി എൽ.ഡി.എഫ്​

text_fields
bookmark_border
ജനാധിപത്യ മഹിള അസോസിയേഷ​ൻ സമരം ഇന്ന്​ കണ്ണൂർ: കോർപറേഷൻ വളപ്പിൽ എൽ.ഡി.എഫ്​ ഭരണസമിതിയുടെ കാലത്ത്​ അനുവദിച്ച കുടുംബശ്രീ ഹോട്ടൽ പൂട്ടാനുള്ള യു.ഡി.എഫ്​ ഭരണസമിതിയുടെ നീക്കം രാഷ്​ട്രീയായുധമാക്കി എൽ.ഡി.എഫ്​. കുടുംബശ്രീയോടുള്ള കണ്ണൂർ കോർപറേഷ​ൻെറ വിദ്വേഷപരമായ സമീപനത്തിൽ പ്രതിഷേധിച്ച് ജനാധിപത്യ മഹിള അസോസിയേഷ​ൻ ചൊവ്വാഴ്​ച രാവിലെ പത്തിന്​ കോർപറേഷൻ ഒാഫിസിനു മുന്നിൽ സമരം നടത്തും. സ്​ത്രീകളുടെ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന കുടുംബശ്രീ സംരംഭങ്ങളെ തകർക്കുന്ന നിലപാടാണ്​ കോർപറേഷൻ ഭരണ സമിതി സ്വീകരിക്കുന്നതെന്നാണ്​ എൽ.ഡി.എഫ്​ കൗൺസിലർമാരുടെ ആരോപണം. കോർപറേഷൻ ഒാഫിസ്​ വളപ്പിലെ കുടുംബശ്രീ ഹോട്ടൽ പൂട്ടിക്കാനുളള കോർപറേഷ​ൻെറ നീക്കത്തിനെതിരെ ശക്​തമായ പ്രതിഷേധം ഉയർന്നിട്ടും അതിൽ നിന്ന് പിന്മാറാൻ അധികൃതർ തയാറായിട്ടില്ല. കുടുംബശ്രീ ഹോട്ടലിന് 10,000 രൂപ വാടക നിശ്ചയിക്കുകയും മുൻകാല പ്രാബ്യലത്തോടെ നാലുലക്ഷത്തോളം രൂപ കുടിശ്ശികയായി അടക്കാനുമാണ് യു.ഡി.എഫ് നേതൃത്വത്തിലുള്ള കോർപറേഷൻ നോട്ടീസ്​ നൽകിയത്. 25 രൂപ നിരക്കിൽ ഉൗൺ നൽകുന്ന ജനകീയ ഹോട്ടൽ തകർക്കുകയെന്ന രാഷ്​ട്രീയ ലക്ഷ്യം കൂടി ഇതിന് പിന്നിലുണ്ടെന്നും എൽ.ഡി.എഫ്​ ആരോപിച്ചു. കോർപറേഷൻ പരിധിയിലെ കുടുംബശ്രീ അംഗങ്ങളും അനുഭാവികളുമായ സ്​ത്രീകളിൽനിന്ന് ഈ നീക്കത്തിനെതിരെ മഹിള അസോസിയേഷ​ൻെറ നേതൃത്വത്തിൽ ഒപ്പുശേഖരണം നടത്തിയിരുന്നു. 17000ത്തിലധികം ഒപ്പുകളടങ്ങിയ നിവേദനം സമരത്തി​ൻെറ ഭാഗമായി ചൊവ്വാഴ്​ച മേയർക്ക് സമർപ്പിക്കും. മഹിള അസോസിയേഷൻ അഖിലേന്ത്യ വൈസ്​ പ്രസിഡൻറും മുൻ എം.പിയുമായ പി.കെ. ശ്രീമതി പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യും. എൻ .സുകന്യ, ഇ.പി. ലത എന്നിവർ സംസാരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story