Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബഫര്‍സോണ്‍:...

ബഫര്‍സോണ്‍: കൊട്ടിയൂര്‍ വന്യജീവിസങ്കേതം ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച്​

text_fields
bookmark_border
കൊട്ടിയൂര്‍: ബഫര്‍സോണ്‍ പ്രഖ്യാപനത്തിനെതിരെ കണ്ടപ്പുനം വി വണ്‍ സ്വാശ്രയ സംഘത്തി‍ൻെറയും ജനസംരക്ഷണ സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ കൊട്ടിയൂര്‍ വന്യജീവിസങ്കേതം ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ചും ഇ-മെയില്‍ കാമ്പയിനും സംഘടിപ്പിച്ചു. കൊട്ടിയൂര്‍ പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര ശ്രീധരന്‍ ഉദ്ഘാടനം ചെയ്​തു. അപ്രഖ്യാപിത കുടിയിറക്കിനെതിരെ പ്രതികരിക്കുക, ജീവനും സ്വത്തിനുംമേലുള്ള കടന്നുകയറ്റം അവസാനിപ്പിക്കുക, വന്യജീവിസങ്കേതത്തി‍ൻെറ പാരിസ്ഥിതിക സംവേദക മേഖല സീറോ പോയൻറ് ആയി പരിഗണിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വി വണ്‍ സ്വാശ്രയ സംഘത്തി‍ൻെറയും ജനസംരക്ഷണ സമിതിയുടെയും നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടന്നത്. ചടങ്ങില്‍ ജോസ് വെട്ടികുഴിയില്‍ അധ്യക്ഷത വഹിച്ചു. കെ.എ. ജെയിംസ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ റോയി നമ്പുടാകം, പി.ആര്‍. ലാലു, ജില്‍സ് എം. മേക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story