Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപെരിങ്ങോം ഞെക്ലിയില്‍...

പെരിങ്ങോം ഞെക്ലിയില്‍ സമൂഹവ്യാപനമെന്നു സൂചന

text_fields
bookmark_border
ചെറുപുഴ: പെരിങ്ങോം വയക്കരയിലെ ഞെക്ലിയില്‍ തിങ്കളാഴ്ച നടത്തിയ ആൻറിജന്‍ പരിശോധനയില്‍ 32 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം ഞെക്ലി സ്വദേശികളായ രണ്ടുപേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ടു ചെയ്തതിനെ തുടര്‍ന്നാണ് ആൻറിജന്‍ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചത്. ഇതിലാണ് കഴിഞ്ഞ ദിവസം പോസിറ്റിവായ വ്യക്തിയുടെ സമ്പര്‍ക്കത്തിലുള്ള 27 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. മറ്റൊരാള്‍ പാടിയോട്ടുചാല്‍ ടൗണിനുസമീപം കോവിഡ് പോസിറ്റിവായ വ്യക്തിയുടെ കുടുംബാംഗവും ഒരാള്‍ 16ാം വാര്‍ഡില്‍ നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ കുടുംബാംഗവുമാണ്. പരിശോധനയില്‍ പങ്കെടുത്ത ചെറുപുഴ പഞ്ചായത്ത്​ 19ാം വാര്‍ഡിലെ രണ്ടുപേരും കാങ്കോല്‍ ആലപ്പടമ്പ്​ പഞ്ചായത്തിലെ ഒരാളും രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഞെക്ലിയില്‍ രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കിവരുകയാണെന്നും രോഗലക്ഷണങ്ങളുള്ളവര്‍ 9400212076 നമ്പറില്‍ ബന്ധപ്പെട്ട്​ ചികിത്സ തേടണമെന്നും പെരിങ്ങോം താലൂക്കാശുപത്രി സൂപ്രണ്ട് അറിയിച്ചു. ചെറുപുഴയില്‍ തിങ്കളാഴ്ച നടത്തിയ ആൻറിജന്‍ പരിശോധനയില്‍ ചെറുപുഴ പഞ്ചായത്തിലെ 19ാം വാര്‍ഡിലെ രണ്ടുപേര്‍ക്കും പയ്യന്നൂരില്‍ നടത്തിയ പരിശോധനയില്‍ 11ാം വാര്‍ഡിലെ ഒരാള്‍ക്കും അന്യസംസ്ഥാനത്ത് നിന്നെത്തിയ 17ാം വാര്‍ഡ് സ്വദേശിയായ യുവാവിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story