Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രധാനമന്ത്രിയുടെ...

പ്രധാനമന്ത്രിയുടെ കോലം വയലുകളിൽ കുത്തി യൂത്ത് ​ലീഗ്​ പ്രതിഷേധം

text_fields
bookmark_border
കണ്ണൂർ: കേന്ദ്ര സർക്കാറി​ൻെറ കർഷക വിരുദ്ധ നയത്തിനെതിരെ മുസ്​ലിം യൂത്ത്​ ലീഗ്​ പ്രവർത്തകർ ജില്ലയിലെ വിവിധ വയലുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലംനാട്ടി പ്രതിഷേധിച്ചു. കണ്ണൂർ മണ്ഡലം മുസ്​ലിം യൂത്ത്​ലീഗ് മുണ്ടേരി നെൽവയലിൽ സംഘടിപ്പിച്ച സംഗമം ജില്ല മുസ്​ലിം ലീഗ് സെക്രട്ടറി കെ.പി. താഹിർ ഉദ്​ഘാടനം ചെയ്തു. മണ്ഡലം യൂത്ത്​ലീഗ് പ്രസിഡൻറ്​ അൽത്താഫ് മാങ്ങാടൻ അധ്യക്ഷത വഹിച്ചു. മുസ്​ലിം ലീഗ് മണ്ഡലം ട്രഷറർ പി.സി. അഹമ്മദ് കുട്ടി, മുണ്ടേരി പഞ്ചായത്ത് മുസ്​ലിം ലീഗ് പ്രസിഡൻറ്​ കെ.പി. സലാം, യൂത്ത് ലീഗ് മണ്ഡലം ട്രഷറർ വി.സി. താജുദ്ദീൻ മാസ്​റ്റർ, മണ്ഡലം എം.എസ്.എഫ് പ്രസിഡൻറ്​ അസ്​ലം പാറോത്ത്, കെ.വി. മുഹമ്മദ് നവാസ്, ഖാദർ മുണ്ടേരി, അബൂബക്കർ ഹാജി മുണ്ടേരി, ജാബിർ കടാങ്കോട്, ഇർഷാദ് പള്ളിപ്രം, യൂനുസ് പടന്നോട്ട്, ഷാനിബ് കാനച്ചേരി, ശഫീഖ് മുണ്ടേരി, ഹാഷിം മുണ്ടേരി, പി.കെ. അസ്​ലം, മൻസൂർ, മഹാദിർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story