Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമധുസൂദനന്‍ തങ്ങള്‍...

മധുസൂദനന്‍ തങ്ങള്‍ സ്​മാരക സ്‌കൂള്‍ കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

text_fields
bookmark_border
മട്ടന്നൂര്‍: സംസ്ഥാന സര്‍ക്കാറി​ൻെറ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​ൻെറ ഭാഗമായി ഒരുകോടി രൂപ ചെലവില്‍ നിര്‍മിച്ച മട്ടന്നൂര്‍ മധുസൂദനന്‍ തങ്ങള്‍ സ്​മാരക ഗവ. യു.പി സ്‌കൂളിലെ പുതിയ കെട്ടിടത്തി​ൻെറ ഉദ്ഘാടനം ഒക്‌ടോബര്‍ മൂന്നിന് രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സംഘാടക സമിതി രൂപവത്​കരണ യോഗത്തില്‍ പ്രധാനാധ്യാപകന്‍ എം.പി. ശശിധരന്‍ അധ്യക്ഷത വഹിച്ചു. പി.വി. പ്രദീപന്‍, വി.വി. ബാബു, പി.വി. ധനലക്ഷ്​മി, പി.എം. അംബുജാക്ഷന്‍, എ.കെ. ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു. പ്രതിഷേധ ധര്‍ണ മട്ടന്നൂര്‍: പിണറായി സര്‍ക്കാര്‍ രാജിവെക്കുക എന്നാവശ്യപ്പെട്ട് ഒ.ബി.സി മോര്‍ച്ച മട്ടന്നൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചാലോട് നടന്ന പ്രതിഷേധ ധര്‍ണ മോഹനന്‍ മാനന്തേരി ഉദ്ഘാടനം ചെയ്​തു. പി. രാജീവന്‍ കൂടാളി അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് സഞ്ജീവ് മാസ്​റ്റര്‍, ബി.ജെ.പി മണ്ഡലം പ്രസിഡൻറ് രാജന്‍ പുതുക്കുടി, നാരായണന്‍ കൊമ്പിലാത്ത്, വി.വി. ജിതിന്‍, ഗംഗാധരന്‍, പി.വി. ദേവദാസ്, ജി.പി. രൂപേഷ് എന്നിവര്‍ സംസാരിച്ചു. ഷൈജു കൊതേരി സ്വാഗതവും വി.കെ. ഗോപാലന്‍ നന്ദിയുംപറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story