Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅബ്​ദുൽ സലാം ഹാജി:...

അബ്​ദുൽ സലാം ഹാജി: വിടവാങ്ങിയത് വ്യാപാരികളിലെ സൗമ്യസാന്നിധ്യം

text_fields
bookmark_border
കേളകം: കുടിയേറ്റ കാർഷിക മേഖലയിലെ ആയിരങ്ങൾക്ക് നൊമ്പരം പകർന്ന് മേഖലയിലെ ആദ്യകാല വ്യാപാരി അബ്​ദുൽ സലാം ഹാജി യാത്രയായി. നാലര പതിറ്റാണ്ടുമുമ്പ് കേളകത്തെത്തി വ്യാപാരം തുടങ്ങി നാട്ടുകാർ ഹാജിക്കയെന്ന് ബഹുമതി നൽകി വിളിക്കാറുള്ള സലാം ഹാജി കേളകം, പേരാവൂർ, കൊട്ടിയൂർ ടൗണുകളിൽ പലചരക്ക് കച്ചവടക്കാരനായിരുന്നു. കൊട്ടിയൂർ ജുമാമസ്​ജിദി​​ൻെറ പ്രസിഡൻറായും മുസ്​ലിം ലീഗ് കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡൻറായും തിളങ്ങി. മേഖലയിലെ ആദ്യകാല മൊത്തവ്യാപാരിയായിരുന്നു അദ്ദേഹം. മൈസൂരു, ബംഗളൂരു എന്നിവിടങ്ങളിലെ മൊത്തവ്യാപാര മേഖലയുടെ മലയോരത്തെ കണ്ണിയായിരുന്നു. സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ച് ചികിത്സക്കിടെയായിരുന്നു മരണം. പേരാവൂർ കാഞ്ഞിരപ്പുഴ സ്വദേശിയായ സലാം ഹാജിയുടെ മയ്യിത്ത് കൊട്ടംചുരം ജുമാമസ്​ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. അബ്​ദുൽ സലാം ഹാജിയുടെ നിര്യാണം വ്യാപാരികൾക്ക് തീരാനഷ്​ടമാണെന്നും വ്യാപാരികളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച വ്യക്തിയാണെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം മേഖല കമ്മിറ്റി പ്രസിഡൻറ്​ ജോർജ്​കുട്ടി വാളുവെട്ടിക്കൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു. സലാം ഹാജിയുടെ നിര്യാണത്തിൽ കേളകം പ്രസ് ഫോറം അനുശോചിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story