Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസി.പി. ദാമോദരനെ...

സി.പി. ദാമോദരനെ അനുസ്മരിച്ചു

text_fields
bookmark_border
കണ്ണൂർ: സി.എം.പി നേതാവും പ്രമുഖ സഹകാരിയുമായിരുന്ന സി.പി. ദാമോദര​ൻെറ നിര്യാണത്തിൽ അനുശോചിച്ച് കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ സർവകക്ഷി യോഗം ചേർന്നു. മാണിക്കര ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ല ചെയർമാൻ പ്രഫ. എ.ഡി. മുസ്തഫ, സി.പി.എം നേതാവ് ഐ.വി. ശിവരാമൻ, സി.എം.പി അസി. സെക്രട്ടറി സി.എ. അജീർ, മുസ്​ലിം ലീഗ് നേതാവ് അബ്​ദുൽകരീം ചേലേരി, സി.പി.ഐ മുൻ ജില്ല സെക്രട്ടറി സി. രവീന്ദ്രൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജ്, കോർപറേഷൻ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. ടി.ഒ. മോഹനൻ, പ്രൈമറി കോഓപറേറ്റിവ് സൊസൈറ്റി നേതാവ് കെ. നാരായണൻ, ബി.ജെ.പി നേതാവ് പി.ആർ. രാജൻ, ജനതാദൾ നേതാവ് വി. രാജേഷ് പ്രേം, ജവഹർ ലൈബ്രറി സെക്രട്ടറി മുണ്ടേരി ഗംഗാധരൻ, കണ്ണൂർ അർബൻ സഹകരണ സംഘം വൈസ് പ്രസിഡൻറ്​ അഡ്വ. കസ്തൂരി ദേവൻ, സി.പി.എം കണ്ണൂർ ഏരിയ കമ്മിറ്റി അംഗം കാടൻ ബാലകൃഷ്ണൻ, കോഓപറേറ്റിവ് വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി എൻ.സി. സുമോദ്, കക്കാട് സെൻട്രൽ റസിഡൻറ്​സ് അസോസിയേഷൻ പ്രസിഡൻറ്​ സി.കെ. മനോജ്, സി.എം.പി ജില്ല സെക്രട്ടറി പി. സുനിൽകുമാർ എന്നിവർ സംസാരിച്ചു. സി.പി. ദാമോദര​ൻെറ കുടുംബാംഗങ്ങളും സഹപ്രവർത്തകരും നാട്ടുകാരും ഉൾ​െപ്പടെ നിരവധിപേർ സംബന്ധിച്ചു.
Show Full Article
TAGS:
Next Story