Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകർഷക സംയുക്ത

കർഷക സംയുക്ത പ്രക്ഷോഭം

text_fields
bookmark_border
തലശ്ശേരി: കര്‍ഷകദ്രോഹ നിയമം പിന്‍വലിക്കുക, കാര്‍ഷികോല്‍പന്നങ്ങൾക്ക്​ താങ്ങുവില ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംയുക്ത കര്‍ഷക പ്രക്ഷോഭ സമിതി തലശ്ശേരി ബി.എസ്.എന്‍.എല്‍ ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തി. കര്‍ഷക സംഘം ജില്ല വൈസ് പ്രസിഡൻറ് ഒ.കെ. വാസു ഉദ്ഘാടനം ചെയ്തു. എം. ബാലന്‍ അധ്യക്ഷത വഹിച്ചു. ടി.പി. ശ്രീധരന്‍, എ. രമേശ് ബാബു, കല്യാട്ട് പ്രേമന്‍, മൂര്‍ക്കോത്ത് സദാനന്ദന്‍ എന്നിവർ സംസാരിച്ചു. സുരാജ് ചിറക്കര, സി. ഹരീന്ദ്രന്‍, വിജയൻ വെളിയമ്പ്രം എന്നിവര്‍ നേതൃത്വം നല്‍കി. ധര്‍ണക്ക് മുന്നോടിയായി നഗരത്തിൽ പ്രകടനവും നടത്തി. എസ്.ടി. ജയ്‌സണ്‍, വാഴയില്‍ ശശി, വാഴയില്‍ വാസു, ടി. രാഘവന്‍ എന്നിവർ നേതൃത്വം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story