Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sep 2020 11:58 PM GMT Updated On
date_range 24 Sep 2020 11:58 PM GMTമീന്‍പിടിത്ത തൊഴിലാളികള്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ലഘുവായ്പ വിതരണം
text_fieldsbookmark_border
കണ്ണൂർ: രജിസ്ട്രേഷനും ലൈസന്‍സുമുള്ള മീന്‍പിടിത്ത യാനങ്ങളുടെ ഉടമകളും മീന്‍പിടിത്ത തൊഴിലാളികളുമായവര്ക്ക് ഇന്ധനം, ഐസ്, കയറ്റിറക്ക് കൂലി തുടങ്ങിയ ദൈനംദിന ചെലവുകള്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി ലഘുവായ്പകള്‍ നല്‍കും. മത്സ്യഫെഡിനു കീഴിലെ സഹകരണ സംഘങ്ങളില്‍ അംഗങ്ങളായ മീന്‍പിടിത്ത മണ്ണെണ്ണ കാര്ഡിനുടമകളായവര്ക്ക് അപേക്ഷിക്കാം. ഇവര്‍ക്കുള്ള അപേക്ഷകള്‍ ഗോപാലപേട്ട (9526041122), കണ്ണൂര്‍ (9526042444), പുതിയങ്ങാടി (9526041270) ക്ലസ്റ്റര്‍ ഓഫിസുകള്‍ മുഖേന ലഭിക്കും. അവസാന തീയതി െസപ്റ്റംബര്‍ 30. അപേക്ഷകര്‍ അപേക്ഷയോടൊപ്പം പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എട്ട് എണ്ണം, ആധാർ കോപ്പി, നികുതി രസീത്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, മീന്‍പിടിത്ത യാനത്തിൻെറ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്, ലൈസന്‍സിൻെറ കോപ്പി, ക്ഷേമനിധി പാസ്ബുക്കിൻെറ കോപ്പി എന്നിവ സഹിതം അതത് ക്ലസ്റ്റര്‍ ഓഫിസര്‍മാരെ സമീപിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story