Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവിടപറഞ്ഞത്​...

വിടപറഞ്ഞത്​ എം.വി.ആറി​െൻറ സന്തതസഹചാരി

text_fields
bookmark_border
വിടപറഞ്ഞത്​ എം.വി.ആറി​ൻെറ സന്തതസഹചാരി കണ്ണൂർ: സി.പി.എമ്മിലുണ്ടായിരുന്നപ്പോഴും സി.എം.പിയുടെ സർവാധിപനായിരുന്നപ്പോഴും എം.വി. രാഘവ​ൻെറ വലംകൈയായിരുന്നു വ്യാഴാഴ്​ച നിര്യാതനായ സി.പി. ദാമോദരൻ. കണ്ണൂരിലെ രാഷ്​ട്രീയ, സഹകരണ, സാമൂഹിക, സാംസ്​കാരിക മേഖലയിൽ നിറസാന്നിധ്യമായ നേതാവായിരുന്നു അദ്ദേഹം. അതിനെല്ലാമുപരി എം.വി.ആറി​ൻെറ രാഷ്​ട്രീയ നിലപാടുകളിൽ സ്വാധീനം ചെലുത്തിയ വ്യക്തികൂടിയായിരുന്നു സി.പി. ദാമോദരൻ. പാപ്പിനിശ്ശേരി വിഷചികിത്സ കേന്ദ്രം, സ്​നേക്​ പാർക്ക്​, എ.കെ.ജി ആശുപത്രി, പരിയാരം മെഡിക്കൽ കോളജ്​ എന്നിവയൊക്കെ സ്​ഥാപിക്കുന്നതിൽ എം.വി. രാഘവ​ൻെറ ഒപ്പംനിന്ന്​ പ്രവർത്തിച്ചവരിൽ മുൻനിര നേതാവാണ്​. രാഷ്​ട്രീയത്തോടൊപ്പം കണ്ണൂർ റെഡ് സ്​റ്റാർ സ്പോർട്സ് ക്ലബ്​ മുൻ പ്രസിഡൻറായ അദ്ദേഹം കായികരംഗത്തും സംഘാടകനായി തിളങ്ങി. കണ്ണൂർ ജവഹർ ലൈബ്രറിയുടെ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. സർക്കിൾ സഹകരണ യൂനിയൻ, കോഒാപറേറ്റിവ്​ എംേപ്ലായീസ്​ യൂനിയൻ എന്നിവയുടെ ഭാരവാഹി എന്നീ നിലകളിലും ദീർഘകാലം പ്രവർത്തിച്ചു. 1974ൽ പള്ളിക്കര സംഭവവുമായി ബന്ധപ്പെട്ട്​ എം.വി. രാഘവനൊപ്പം ക്രൂരമർദനത്തിനിരയായി ജയിൽവാസം അനുഭവിച്ചു. സി.പി.എമ്മി​ൻെറ മുതിർന്ന നേതാക്കളുമായി അഭേദ്യമായ ബന്ധം പുലർത്തിയിരുന്നു. 1992ൽ സഹകരണ ഒാർഡിനൻസിനെ തുടർന്ന്​ കണ്ണൂരിൽ രാഷ്​ട്രീയ എതിരാളികൾ ക്രൂരമായി മർദിച്ച്​ പരിക്കേൽപ്പിച്ചു. ഇതേതുടർന്ന്​ ദീർഘകാലം ചികിത്സയിൽ കഴിയേണ്ടിവന്നു. കുറച്ചുവർഷം മുമ്പ്​ വരെ സി.എം.പിയിൽ സജീവമായിരുന്ന അദ്ദേഹം എം.വി.ആറി​ൻെറ മരണത്തിനുശേഷമാണ്​ സജീവ രാഷ്​ട്രീയത്തിൽനിന്ന്​​ മാറിനിന്നത്​. എങ്കിലും അദ്ദേഹം സി.എം.പിയുമായി ബന്ധം സജീവമായി നിലനിർത്തിയിരുന്നു. കഴിഞ്ഞവർഷം കണ്ണൂർ ചേംബർ ഹാളിൽ എം.വി. രാഘവ​ൻെറ ജന്മദിനാഘോഷം സംഘടിപ്പിക്കാൻ മുഖ്യ പങ്കുവഹിച്ചതും സി.പി. ദാമോദരനായിരുന്നു. സി.പി.എം ജില്ല കമ്മിറ്റി ഒാഫിസിന്​ സ്​ഥലം കണ്ടെത്താൻ എം.വി. രാഘവനോടൊപ്പം പ്രവർത്തിച്ചതിലും സി.എം.പിയുടെ ജില്ല കൗൺസിൽ ഒാഫിസ്​ നിർമാണവുമായി ബന്ധ​പ്പെട്ട്​ മുഖ്യപങ്കുവഹിച്ചവരിലും പ്രമുഖനായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story