Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപുതിയങ്ങാടിയിൽ ഫിഷ്...

പുതിയങ്ങാടിയിൽ ഫിഷ് ലാൻഡിങ്​ സെൻറർ പരിഗണനയിൽ –മന്ത്രി

text_fields
bookmark_border
പുതിയങ്ങാടിയിൽ ഫിഷ് ലാൻഡിങ്​ സൻെറർ പരിഗണനയിൽ –മന്ത്രി 12 തീരദേശ റോഡുകളുടെ നവീകരണത്തിന് അഞ്ചുകോടി രൂപയുടെ ഭരണാനുമതി പഴയങ്ങാടി: കല്യാശ്ശേരി മണ്ഡലത്തിലെ 12 തീരദേശ റോഡുകളുടെ നവീകരണ പ്രവൃത്തിയുടെ മണ്ഡലം തല ഉദ്ഘാടനം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ വിഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. പുതിയങ്ങാടിയിൽ ഫിഷ് ലാൻഡിങ്​ സൻെറർ പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. ചെറുകുന്ന് ഗ്രാമപഞ്ചായത്ത്​ ഒാഫിസിൽ നടന്ന ചടങ്ങിൽ ടി.വി. രാജേഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. റോഡുകളുടെ നവീകരണത്തിന് അഞ്ചുകോടി രൂപയുടെ ഭരണാനുമതിയാണ് മത്സ്യബന്ധന-തുറമുഖ വകുപ്പ് നൽകിയത്. ഏഴോം പഞ്ചായത്തിലെ പഴയങ്ങാടി - മുട്ടുകണ്ടി- ഏഴോം റോഡ് -74 ലക്ഷം, ഏഴോം കോട്ടക്കീൽ തീരദേശ റോഡ് -28 ലക്ഷം, മാടായി പഞ്ചായത്തിലെ പ്രതിഭ ടാക്കീസ് - വെങ്ങര ഗവ. വെൽ​െഫയർ യു.പി സ്കൂൾ റോഡ്- 69, ചെറുതാഴം പഞ്ചായത്തിലെ വയലപ്ര പാർക്ക് -റഗുലേറ്റർ കം ബ്രിഡ്ജ് റോഡ് -22.70, കണ്ണപുരം പഞ്ചായത്തിലെ ആയിരം തെങ്ങ്-കേളംകൂർ റോഡ് -12.50, മാട്ടൂൽ പഞ്ചായത്തിലെ മാട്ടൂൽ-മടക്കര തെക്ക് മുനമ്പ് റോഡ്- 38.90, കല്യാശ്ശേരി പഞ്ചായത്തിലെ സി.ആർ.സി- കൂർമ്പക്കാവ് -ഇരിണാവ് ഡാം റോഡ് -35, ചെറുകുന്ന് പഞ്ചായത്തിലെ താവം ശ്രീ ശക്തി ടാക്കീസ് -ദാലിൽ റോഡ് -58, ചെറുകുന്ന്-ഇട്ടമ്മൽ- കട്ടകുളം റോഡ് -31, താവം പോസ്​റ്റ് ​ഓഫിസ് -പള്ളിക്കര റോഡ് -56.50, മുങ്ങത്തടം -കവിണിശ്ശേരി -ഒതയമ്മാടം റോഡ് -19.40, പട്ടുവം പഞ്ചായത്തിലെ മംഗലശ്ശേരി-കരിക്കാൻ അമ്പലം- കുഞ്ഞിമുറ്റം റോഡ് 55 ലക്ഷം എന്നീ റോഡുകൾക്കാണ് ഫണ്ട് അനുവദിച്ചത്‌.
Show Full Article
TAGS:
Next Story