Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅപകടത്തിലേക്കൊരു...

അപകടത്തിലേക്കൊരു ബൈപാസ് റോഡ്

text_fields
bookmark_border
പാനൂർ: പാനൂർ ബസ്​സ്​റ്റാൻഡ്​ ബൈപാസ് റോഡിന് കാലങ്ങളായിട്ടും ശാപമോക്ഷമില്ല. സ്​റ്റാൻഡിന്​ സമീപം റോഡ് തകർന്ന് വെള്ളം കെട്ടിനിന്ന് അപകടാവസ്​ഥയിലായി. റോഡി​ൻെറ രണ്ട് ഭാഗങ്ങൾ ഇൻറർലോക്ക് ചെയ്തിട്ടുണ്ടെങ്കിലും മധ്യഭാഗമാണ് തകർന്ന് വെള്ളക്കെട്ട് രൂപപ്പെട്ടത്​. ജില്ലികൾ പുറത്തായ നിലയിലാണ്. വെള്ളം നിറഞ്ഞ കുഴിയുടെ ആഴം മനസ്സിലാകാതെ എത്തുന്ന ഇരുചക്രവാഹനങ്ങളാണ് അപകടത്തിൽപെടുന്നത്. മറ്റ് വാഹനങ്ങൾ ഏറെ പ്രയാസപ്പെട്ടാണ് ഇതുവഴി പോകുന്നത്. കാലവർഷം ആരംഭിക്കും മുമ്പ് തന്നെ റോഡി​ൻെറ അപകടാവസ്ഥയെക്കുറിച്ച് നഗരസഭ അധികൃതരെ അറിയിച്ചെങ്കിലും അവഗണിക്കപ്പെടുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
Show Full Article
TAGS:
Next Story