പയ്യന്നൂർ: ഹാർബർ എൻജിനീയറിങ് വകുപ്പ് മുഖേന പണം അനുവദിച്ച പയ്യന്നൂർ മണ്ഡലത്തിലെ തീരദേശ റോഡുകളുടെ മണ്ഡലംതല പ്രവൃത്തി ഉദ്ഘാടനം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഓൺലൈനായി നിർവഹിച്ചു. രാമന്തളി പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സി. കൃഷ്ണൻ എം.എൽ.എ അധ്യക്ഷതവഹിച്ചു. രാമന്തളി ഗ്രാമപഞ്ചായത്ത്, പയ്യന്നൂർ നഗരസഭ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ ഒമ്പത് റോഡുകളാണ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. പയ്യന്നൂർ നഗരസഭ -കണ്ടങ്കാളി സ്കൂൾ -കിഴക്കേ കണ്ടങ്കാളി റോഡ് 29 ലക്ഷം, കണ്ടങ്കാളി സ്കൂൾ റെയിൽവേ സ്റ്റേഷൻ റോഡ് 51. 20, പെരുമ്പ കാപ്പാട് റോഡ് 56.50, കാനായി തോട്ടം കടവ് മീങ്കുഴി ഡാം റോഡ് 26, രാമന്തളി ഗ്രാമപഞ്ചായത്ത് -മാന്താൻ തോട് നീലകരച്ചാൽ റോഡ് 14.90, എട്ടിക്കുളം പി.എച്ച്.സി നിരപ്പൻചാൽ ലിങ്ക് റോഡ് നവീകരണവും കൽവർട്ട് നിർമാണവും 22, കൊവ്വപ്പുറം കിഴക്ക് ജനകീയ റോഡ് 29.25, ശ്രീദുർഗ പെരിങ്ങവയൽ റോഡ് 27.30, കിണർമുക്ക് മുതുകുന്ന് റോഡ് 20.20 എന്നീ പ്രവൃത്തികളാണ് പദ്ധതിയിലുള്ളത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Sep 2020 11:58 PM GMT Updated On
date_range 2020-09-24T05:28:16+05:30തീരദേശ റോഡ് പ്രവൃത്തി തുടങ്ങി
text_fieldsNext Story