പദ്ധതിക്കായി ശീതീകരിച്ച 20ഒാളം വാഹനങ്ങള്‍ തയാറാക്കി കണ്ണൂർ: കോഴിക്കടകളിലെ മാലിന്യ ശേഖരണത്തിന് സ്ഥിരം സംവിധാനം ഒരുക്കുകയാണ് മുണ്ടേരി ഗ്രാമപഞ്ചായത്ത്. ദുര്‍ഗന്ധം മൂലം പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഇനി പരിഹാരമാകും. പഞ്ചായത്തിലെ മുഴുവന്‍ കോഴിക്കടകളെയും ബന്ധിപ്പിച്ചുളളതാണ് പദ്ധതി. എല്ലാ കടകളിലും ഫ്രീസര്‍ സ്ഥാപിച്ചാണ് കോഴി മാലിന്യം സൂക്ഷിക്കുക. ശീതികരിച്ച 20ഒാളം വാഹനങ്ങള്‍ മാലിന്യശേഖരണത്തിനായി തയാറാക്കിയിട്ടുണ്ട്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിർദേശിക്കുന്ന പ്ലാൻറുകളാണ് മാലിന്യ സംസ്‌കരണത്തിനുപയോഗിക്കുന്നത്. അതിനാല്‍ കടയുടമകള്‍ക്ക് ലൈസന്‍സ് ലഭിക്കാത്ത പ്രശ്‌നത്തിനും പരിഹാരമാകും. പ്ലാൻറില്‍ തങ്ങളുടെ മാലിന്യം സംസ്‌കരിക്കുന്നു എന്ന സത്യവാങ്മൂലം ഹാജരാക്കിയാല്‍ കടയുടമകള്‍ക്ക് ലൈസന്‍സ് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങളുടെ സാങ്കേതിക തടസ്സങ്ങളും അവസാനിക്കും. പഞ്ചായത്തിലെ മുഴുവന്‍ കോഴിക്കച്ചവടക്കാരെയും വിളിച്ചുചേര്‍ത്ത് മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട തീരുമാനത്തിലെത്തുമെന്നും ആവശ്യമായ ബോധവത്കരണം നടത്തുമെന്നും മുണ്ടേരി പഞ്ചായത്ത് പ്രസിഡൻറ് എ. പങ്കജാക്ഷന്‍ പറഞ്ഞു. ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍ എന്നിവയുടെ മേല്‍നോട്ടത്തില്‍ മട്ടന്നൂര്‍ നഗരസഭയുടെ സഹകരണത്തോടെയാണ് റൻെററിങ് പ്ലാൻറ് സ്ഥാപിക്കുന്നത്. മട്ടന്നൂര്‍ നഗരസഭയിലെ പൊറോറയിലാണ് പ്ലാൻറ് പ്രവര്‍ത്തിക്കുക. കോഴിക്കടക്കാര്‍ ഒരു കിലോഗ്രാം മാലിന്യത്തിന് ഏഴു രൂപ നിരക്കില്‍ പ്ലാൻറിന് നല്‍കണം. 40 ടണ്‍ മാലിന്യം സംസ്‌കരിക്കാന്‍ ശേഷിയുള്ള പ്ലാൻറാണിത്. അതിനാല്‍ സമീപ പഞ്ചായത്തുകളെയും പ്ലാൻറിൻെറ ഭാഗമാക്കുമെന്ന് ഹരിത കേരളം മിഷന്‍ ജില്ല കോഒാഡിനേറ്റര്‍ ഇ.കെ. സോമശേഖരന്‍ അറിയിച്ചു. സംസ്‌കരിച്ച മാലിന്യം ഹൈദരാബാദിലേക്ക് അയച്ച് മത്സ്യങ്ങളുടെ ഭക്ഷണം ഉണ്ടാക്കുകയാണ് ചെയ്യുക.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sep 2020 11:58 PM GMT Updated On
date_range 2020-09-23T05:28:28+05:30കോഴിമാലിന്യ ശേഖരണത്തിന് സ്ഥിരം സംവിധാനവുമായി മുണ്ടേരി പഞ്ചായത്ത്
text_fieldsNext Story