Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപരിസ്ഥിതിലോല പ്രദേശം...

പരിസ്ഥിതിലോല പ്രദേശം കരട് വിജ്ഞാപനം; പ്രതിഷേധം ശക്തമാക്കി ജനസംരക്ഷണ സമിതി

text_fields
bookmark_border
കൊട്ടിയൂര്‍: കൊട്ടിയൂർ വന്യജീവി സങ്കേതത്തിന് ചുറ്റും ഒരു കിലോമീറ്റര്‍ മുതല്‍ രണ്ട് കിലോമീറ്റര്‍ വരെ പരിസ്ഥിതി ലോല പ്രദേശമാക്കാനുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തി​ൻെറ കരട് വിജ്ഞാപനത്തിനെതിരെ ജനരോഷം ശക്തമായി. വിഷയത്തിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനും തുടര്‍നടപടി സ്വീകരിക്കുന്നതിനുമായി രൂപവത്​കരിച്ച ജന സംരക്ഷണ സമിതി കൊട്ടിയൂര്‍ മേഖല കമ്മിറ്റിയുടെ യോഗം നീണ്ടുനോക്കിയില്‍ ചേര്‍ന്നു. സമിതി ചെയര്‍മാന്‍ ഫാ. ബാബു മാപ്ലശ്ശേരി ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ വീടുകളിലെല്ലാം ലഘുലേഖകള്‍ വിതരണം ചെയ്യുന്നതിനും തുടര്‍ന്ന് പ്രതിഷേധ ജ്വാല, കര്‍ഷക പടയോട്ടം, കോര്‍ണര്‍ മീറ്റിങ്​, ഉപവാസം എന്നിവ സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. ഫാ. ബിജു ഉറുമ്പില്‍, ബാബു കുമ്പുളുങ്കല്‍, ഇ.എസ്. ശശി, ജില്‍സ് എം. മേക്കല്‍, ജോണ്‍ മഞ്ജുവള്ളില്‍, കൊട്ടിയൂര്‍ ജുമാമസ്ജിദ് ഖത്തീബ് മുഹമ്മദ് റഫീഖ്, ഷൈജന്‍ തടങ്ങഴി, സ്​റ്റാനി സ്ലാവോസ്, ജോയി തെക്കേമല തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story