Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sep 2020 11:58 PM GMT Updated On
date_range 21 Sep 2020 11:58 PM GMTകള്ളപ്രചാരണങ്ങള്‍ തള്ളിക്കളയണം -സി.പി.എം
text_fieldsbookmark_border
മട്ടന്നൂര്‍: നടുവനാട് നിടിയാഞ്ഞിരത്ത് വീട്ടിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ക്കു പരിക്കേറ്റതും ഇയാളുടെ വീട്ടില്‍ നിന്ന് ആയുധങ്ങള്‍ പിടികൂടിയതുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെതിരെ നടക്കുന്ന കള്ളപ്രചാരണങ്ങള്‍ തള്ളിക്കളയണമെന്ന് ചാവശ്ശേരി ലോക്കല്‍ കമ്മിറ്റി. സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ മുഴുവന്‍ പിടികൂടണം. സ്ഫോടനത്തില്‍ പരിക്കേറ്റ രാജേഷിന് പാർട്ടിയുമായി ബന്ധമില്ല. ഇയാള്‍ക്കൊപ്പം ആര്.എസ്.എസുകാരനായ മട്ടന്നൂര്‍ കൊതേരിയിലെ സന്ദീപും നടുവനാട്ടെ രജിത്തും പൊലീസ് പിടിയിലാണ്. പ്രദേശത്ത് നടക്കുന്ന സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അക്രമങ്ങളെക്കുറിച്ചും അന്വേഷിക്കണം. സ്ഫോടന വിഷയം ഹീനമായ രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും യഥാര്‍ഥ പ്രതികളെ കണ്ടെത്തണമെന്നും ലോക്കല്‍ സെക്രട്ടറി വി. വിനോദ് കുമാര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story