Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമംഗലാട്ട് രാഘവനെ...

മംഗലാട്ട് രാഘവനെ ആദരിച്ചു

text_fields
bookmark_border
തലശ്ശേരി: നൂറാം വയസ്സിലേക്ക് കടന്ന മാഹി വിമോചന സമര നായകൻ മംഗലാട്ട് രാഘവനെ തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആദരിച്ചു. കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ഓൺലൈനിലൂടെ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇന്ന് ജീവിച്ചിരിക്കുന്ന മാഹി വിമോചന സമരനായകരിൽ അവസാനത്തെ കണ്ണിയാണ് മംഗലാട്ട് രാഘവനെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. അസാമാന്യ ധൈര്യവും ചങ്കുറപ്പുമുള്ള പോരാളിയായിരുന്നു. പത്രപ്രവർത്തകനെന്ന നിലയിലും നിർഭയമായ വ്യക്തിത്വമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. ഫ്രഞ്ച് ഭാഷയെ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ഗാന്ധിയൻ പാതയിലൂടെ സഞ്ചരിച്ച് ജീവിതത്തിലുടനീളം ഗാന്ധിയൻ പാരമ്പര്യങ്ങൾ നിലനിർത്താൻ മംഗലാട്ടിന് സാധിച്ചു. നൂറാം വയസ്സിലേക്ക് കടക്കുന്ന അദ്ദേഹത്തിന് മുല്ലപ്പള്ളി ഭാവുകങ്ങൾ നേർന്നു. മംഗലാട്ട് രാഘവ​ൻെറ വസതിയിൽ നടന്ന ചടങ്ങിൽ എം.പി. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ വി.എ. നാരായണൻ, സജീവ് മാറോളി, സെക്രട്ടറി വി.എൻ. ജയരാജ്, അഡ്വ. കെ.സി. രഘുനാഥ്, പി.വി. രാധാകൃഷ്ണൻ, കെ.ഇ. പവിത്രരാജ്, എം.വി. സതീശൻ, എ.വി. ശൈലജ, പത്മജ രഘുനാഥ്, ബിജേഷ്, എ.പി. വികാസ് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story