Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോൺഗ്രസ്​ പ്രതിഷേധ...

കോൺഗ്രസ്​ പ്രതിഷേധ പ്രകടനം

text_fields
bookmark_border
അഞ്ചരക്കണ്ടി: ഡി.സി.സി പ്രസിഡൻറ്​ സതീശൻ പാച്ചേനി, ചന്ദ്രൻ തില്ലങ്കേരി, കെ.സി. മുഹമ്മദ് ഫൈസൽ തുടങ്ങിയ നേതാക്കളെ, ബോംബ് സ്ഫോടനം നടന്ന നടുവനാട് സന്ദർശനവേളയിൽ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ കൈയേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് അഞ്ചരക്കണ്ടി-ചക്കരക്കല്ല് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ചക്കരക്കല്ല് ടൗണിൽ പ്രകടനം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്​ കെ.കെ. ജയരാജൻ മാസ്​റ്റർ ഉദ്​ഘാടനം ചെയ്തു. കെ.കെ. പ്രശാന്തൻ, എം. സുധാകരൻ, കെ.വി. അനിശൻ, ആർ.പി. അശോകൻ, കെ.പി. സുധീർ എന്നിവർ സംസാരിച്ചു. ബാലജനവേദി ചെയർമാൻ സഹദേവൻ, കെ.പി. രമേശൻ, സി. രാജീവൻ, എ. പ്രകാശൻ, എം. പ്രശാന്തൻ എന്നിവർ നേതൃത്വം നൽകി. prathishedam: കോൺഗ്രസ് നേതാക്കളെ നടുവനാട് തടഞ്ഞ സംഭവത്തിൽ പ്രതിഷേധിച്ച് അഞ്ചരക്കണ്ടി-ചക്കരക്കല്ല് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story