Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോൺഗ്രസ് പ്രതിഷേധ...

കോൺഗ്രസ് പ്രതിഷേധ പ്രകടനം

text_fields
bookmark_border
തളിപ്പറമ്പ്: കോൺഗ്രസ് -യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മട്ടന്നൂർ നടുവനാട് ബോംബ് നിർമാണത്തിനിടെ സ്ഫോടനം നടന്ന സ്ഥലം സന്ദർശിക്കാൻ പോയ ഡി.സി.സി പ്രസിഡൻറ്​ സതീശൻ പാച്ചേനിയെ സി.പി.എമ്മുകാർ ​ൈകയേറ്റം ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു പ്രകടനം. തളിപ്പറമ്പ് കോൺഗ്രസ് മന്ദിരത്തിൽ നിന്ന് തുടങ്ങിയ പ്രതിഷേധം നഗരം ചുറ്റി മൂത്തേടത്ത് ഹൈസ്കൂൾ പരിസരത്ത് സമാപിച്ചു. റിജിൽ മാക്കുറ്റി, രജനി രമാനന്ദ്, സുധീപ് ജയിംസ്, അഡ്വ. രാജീവൻ കപ്പച്ചേരി, മനോജ് കൂവേരി, രാഹുൽ ദാമോദരൻ എന്നിവർ നേതൃത്വം നൽകി. മഹിള കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ല പ്രസിഡൻറ്​ രജനി രമാനന്ദ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി.കെ. സരസ്വതി, സുനിജ ബാലകൃഷ്ണൻ, ബ്ലോക്ക് പ്രസിഡൻറ്​ കുഞ്ഞമ്മ തോമസ്, പി.പി. വത്സല, വി. ജാനകി, സൗമിനി നാരായണൻ, കെ. നിഷ, ദീപ രഞ്ജിത്ത്, പി.വി. രുഗ്മിണി, ടി.വി. കമല, പി.വി. രാജമണി എന്നിവർ നേതൃത്വം നൽകി. TLp - Con prathishedam സതീശൻ പാച്ചേനിയെ സി.പി.എമ്മുകാർ ​ൈകയേറ്റം ചെയ്യാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story