വീടുകൾ തകർന്നു തളിപ്പറമ്പ്: തളിപ്പറമ്പിലും സമീപ പഞ്ചായത്തുകളിലുമടക്കം . മണ്ണിടിഞ്ഞുവീണ് ഒട്ടേറെ വീടുകൾക്കും നാശനഷ്ടമുണ്ടായി. തളിപ്പറമ്പ് മേഖലയിൽ വെള്ളപ്പൊക്കഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിലെ 15ലധികം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. 100ഓളം ഹെക്ടർ നെൽകൃഷി വെള്ളം കയറി നശിച്ചു. പരിയാരം പഞ്ചായത്തിലെ കുപ്പം പുഴയോടു ചേർന്ന ഭാഗങ്ങളിലും കുറ്റിക്കോൽ പുഴയുടെ ഭാഗമായ കുറുമാത്തൂർ പഞ്ചായത്തിലുമാണ് ഏറ്റവും കൂടുതൽ കൃഷിനാശം റിപ്പോർട്ട് ചെയ്തത്. രണ്ടു ദിവസങ്ങളിലായി തുടരുന്ന കനത്ത മഴയിൽ പരിയാരം പഞ്ചായത്തിലെ 50 ഹെക്ടർ നെൽകൃഷിയാണ് നശിച്ചത്. കുറ്റ്യേരി വയലിൽ 30 ഹെക്ടർ, വെള്ളാവിൽ പനങ്ങാട്ടൂരിൽ 12 ഹെക്ടർ, വെള്ളാവ്-തലോറ വയലിൽ എട്ട് ഹെക്ടർ എന്നിങ്ങനെയാണ് കൃഷിനാശം സംഭവിച്ചത്. തളിപ്പറമ്പ് നഗരസഭയിലെ ചാലത്തൂരിൽ ഏഴു ഹെക്ടറും കണിക്കുന്നിൽ മൂന്നു ഹെക്ടറും നെൽകൃഷിയാണ് നശിച്ചത്. കുറുമാത്തൂർ വടക്കാഞ്ചേരി, പാറാട് എന്നിവിടങ്ങളിൽ 30 ഹെക്ടർ നെൽകൃഷി നശിച്ചു. വെള്ളപ്പൊക്കഭീഷണിയെ തുടർന്ന് പാറാട് 10 കുടുംബങ്ങളെയും വടക്കാഞ്ചേരിയിൽ അഞ്ചു കുടുംബങ്ങളെയും മാറ്റിപ്പാർപ്പിച്ചു. ബന്ധുവീടുകളിലേക്കാണ് ഇവരെ മാറ്റിയത്. കുപ്പത്ത് രണ്ടു വീടുകളിൽ വെള്ളം കയറി. കനത്ത മഴയെ തുടർന്ന് കാക്കാത്തോട് വെള്ളക്കെട്ടുമുണ്ടായി. നോർത്ത് കുപ്പം സി.എച്ച് നഗറിൽ കനത്ത മഴയിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞുവീണു. സംഭവത്തെ തുടർന്ന് വീട് ഭാഗികമായി തുടർന്നു. എം.വി. മൊയ്തീൻ കുട്ടി മൗലവിയുടെ വീടിനു മുകളിലേക്കാണ് മണ്ണിടിഞ്ഞു വീണത്. കനത്ത മഴയിൽ ശനിയാഴ്ച രാത്രി മുതൽതന്നെ കുപ്പം സി.എച്ച് നഗറിൽ കൂളിമൂല റോഡിൽ താമസിക്കുന്ന മൊയ്തീൻകുട്ടി മൗലവിയുടെ വീടിനോടു ചേർന്ന് ചെറിയതോതിലുള്ള മണ്ണിടിച്ചൽ തുടങ്ങിയിരുന്നു. എന്നാൽ, രാത്രി വൈകി മണ്ണ് വീടിനു മുകളിലേക്കും ഇടിഞ്ഞുവീഴാൻ തുടങ്ങി. ഇതോടെ മൗലവിയും ഭാര്യയും മക്കളും അടങ്ങുന്ന ഏഴംഗ കുടുംബത്തെ കുപ്പത്തുതന്നെ മറ്റൊരു വാടക വീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഞായറാഴ്ച ഉച്ചക്ക് പെയ്ത മഴയിൽ മണ്ണ് കൂടുതൽ ശക്തമായി വീടിന് മുകളിലേക്ക് ഇടിഞ്ഞുവീണു. വീടിൻെറ സൺഷെയ്ഡും കുളിമുറിയും തകർന്നു. കിടപ്പുമുറിയുടെ ജനൽച്ചില്ലുകൾ തകരുകയും വശങ്ങൾക്ക് കേടുപാട് സംഭവിക്കുകയും ചെയ്തു. തുടക്കത്തിൽതന്നെ ആളുകളെ മാറ്റിയതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. സംഭവസ്ഥലം പരിയാരം പഞ്ചായത്ത് പ്രസിഡൻറ് എ. രാജേഷ്, വാർഡ് മെംബർ കെ. ഇബ്രാഹിം എന്നിവർ സന്ദർശിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sep 2020 11:59 PM GMT Updated On
date_range 2020-09-21T05:29:03+05:30കനത്ത മഴയിൽ വ്യാപക കൃഷിനാശം
text_fieldsNext Story